1
രാജ്യസഭാ സെക്രട്ടറി ജനറലായി 2021 നവംബറിൽ നിയമിതനായത്

ഉത്തരം :: പി.സി.മോദി

 • കേന്ദ്ര പ്രതൃക്ഷ നികുതി ബോർഡ് മുൻ ചെയർമാനാണ് പി.സി.മോദി.
 • 2021 സെപ്തംബർ 1-ന് നിയമിതനായ നിലവിലെ രാജ്യസഭാ സെക്രട്ടറി ജനറൽ രാമചര്യുലു, രാജ്യസഭാ അധ്യക്ഷൻ എം.വെങ്കയ്യ നായിഡുവിന്റെ ഉപദേഷ്ടാവാകും.
 • രാജ്യസഭാ സെക്രട്ടേറിയറ്റിൽ നിന്നും സ്ഥാനകയറ്റം ലഭിച്ചു സെക്രട്ടറി ജനറലായ ആദ്യ ഉദ്യോഗസ്ഥനായിരുന്നു രാമചര്യുലു.
 • ഇന്ത്യൻ റവന്യൂ സർവീസിൽ നിന്നു രാജ്യസഭാ സെക്രട്ടറി ജനറലാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് പി.സി.മോദി.
2
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി 2021 നവംബറിൽ നിയമിതനാകുന്നത്

ഉത്തരം :: കെ.അനന്തഗോപൻ

 • നിലവിലെ പ്രസിഡന്റ് എൻ.വാസുവിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.
 • ശബരിമല സ്ത്രീപ്രവേശ വിധിയെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾ, കോവിഡ് പ്രതിസന്ധി, പ്രളയം എന്നീ പ്രതിസന്ധി ഘട്ടത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന വ്യക്തിയാണ് എൻ.വാസു.
3
സംയുക്ത സേനാമേധാവിയായ ബിപിൻ റാവത്ത് 2021 നവംബറിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത കേരള പോലീസിന്റെ സൈബർ സമ്മേളനം ഏത് പേരിലാണ് അറിയപ്പെടുന്നത്.

ഉത്തരം :: കൊക്കൂൺ

4
2022-ലെ ക്രോസ്കൺട്രിചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്ന സംസ്ഥാനം

ഉത്തരം :: നാഗാലാൻഡ്

5
അമേരിക്കയിലെ കുഷ്മാൻ ഫൌണ്ടേഷൻ നൽകുന്ന ജോസഫ് എ കുഷ്മാൻ പുരസ്കാരം 2021 നവംബറിൽ ലഭിച്ചത്

ഉത്തരം :: ഡോ.രാജീവ് നിഗം

 • ദേശീയ സമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട മുൻ ചീഫ് സയന്റിസ്റ്റ് ആണ് ഡോ.രാജീവ് നിഗം
6
സൈനിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾക്കായി ഫ്രാൻസ് 2021 നവംബറിൽ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം

ഉത്തരം :: സിറാക്യൂസ് 4 എ

7
2020-ലെ ടെൻസിങ് നോർഗേ നാഷണൽ അഡ്വെഞ്ചർ അവാർഡ് ലഭിച്ചത്

ഉത്തരം :: പ്രിയങ്ക മോഹിത

 • മഹാരാഷ്ട്ര സ്വദേശിനിയാണ് പ്രിയങ്ക മോഹിത
8
ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര നിയമ കമ്മീഷനിലേക്ക് 2021 നവംബറിൽ തിരഞ്ഞെടുത്ത ഇന്ത്യക്കാരൻ

ഉത്തരം :: പ്രൊഫ.ബിമൽ പട്ടേൽ

9
ആർ.സി.സി സ്ഥാപക ഡയറക്ടറും, പത്മ ശ്രീ പുരസ്കാര ജേതാവുമായ ആരാണ് 2021 നവംബറിൽ അന്തരിച്ചത്

ഉത്തരം :: ഡോ.എം.കൃഷ്ണൻ

10
2021 നവംബറിൽ അന്തരിച്ച കെ.വേലായുധൻ നായർ ഏത് മേഖലയിൽ പ്രശസ്തനായിരുന്ന വ്യക്തിയാണ്

ഉത്തരം :: സിനിമ

 • മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന വ്യക്തിയാണ് കെ.വേലായുധൻ നായർ.
 • ക്രോസ് ബെൽറ്റ് മണി എന്നാണ് അദ്ദേഹം മലയാള സിനിമാ ഇൻഡസ്ട്രിയിൽ അറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും