1
മേഘാലയ സംസ്ഥാനത്തെ ഇപ്പോഴത്തെ ജില്ലകളുടെ എണ്ണം

ഉത്തരം :: 12

 • മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ 2021 നവംബർ 10 നാണ് പുതിയ ജില്ലയായ "കിഴക്കൻ പടിഞ്ഞാറൻ ഖാസി കുന്നുകൾ (Eastern West Khasi Hills)" എന്ന പുതിയ ജില്ലയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
 • മാത്യ ജില്ലയായ "വെസ്റ്റ് ഖാസി ഹിൽസ് (West Khasi Hills)" വിഭജിച്ചാണ് പുതിയ ജില്ലയായ Eastern West Khasi Hills രൂപീകരിച്ചിരിക്കുന്നത്.
 • Mairang and Mawthadraishan C&CD blocks എന്നിവ ഉൾക്കൊള്ളുന്നതാണ് 12-മത് ജില്ലയായ Eastern West Khasi Hills.
 • മേഘാലയയുടെ 12-മത് ജില്ലയായ Eastern West Khasi Hills ന്റെ തലസ്ഥാനം മൈരാംഗ് (Mairang) ആണ്.

 • മേഘാലയ മുഖ്യമന്ത്രി - കോൺറാഡ് സാങ്മ
 • മേഘാലയ ഗവർണർ - സത്യപാൽ മാലിക്
 • മേഘാലയയുടെ തലസ്ഥാനം - ഷില്ലോങ്
2
2021-ലെ പത്മഭൂഷൻ പുരസ്കാരം ലഭിച്ച മലയാളി ഗായിക

ഉത്തരം :: കെ.എസ്.ചിത്ര


2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ

 1. കൈതപ്രം ദാമോദരൻ നമ്പൂതിരി - ഗാനരചയിതാവ്
 2. ബാലൻ പുതേരി - എഴുത്തുകാരൻ
 3. ഡോ.ധനഞ്ജയ് ദിവാകർ സഖ്ദേവ് - വയനാട്ടിലെ ആദിവാസി മേഖലയിലെ സേവനങ്ങൾ പരിഗണിച്ച്
 4. മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ച മലയാളി - അത്ലറ്റിക് കോച്ച് ഒ.എം.നമ്പ്യാർ
3
പത്മശ്രീ പുരസ്കാരം 2021-ൽ എത്രപേർക്കാണ് ലഭിച്ചത്

ഉത്തരം :: 102 പേർക്ക്

 • മലയാളികളായ കൈതപ്രം ദാമോദരൻ നമ്പൂതിരി, ബാലൻ പുതേരി, ഡോ.ധനഞ്ജയ് ദിവാകർ സഖ്ദേവ്, അത്ലറ്റിക് കോച്ച് ഒ.എം.നമ്പ്യാർ ഉൾപ്പെടെ 102 പേർക്കാണ് 2021 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചത്.
4
2021-ലെ പത്മവിഭൂഷൻ പുരസ്കാരം എത്രപേർക്കാണ് ലഭിച്ചത്

ഉത്തരം :: 7 പേർക്ക്


ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 2021-ലെ പത്മവിഭൂഷൻ പുരസ്കാരം നേടിയ 7 പേർ

 1. ഷിൻസോ ആബേ - ജാപ്പനീസ് മുൻ പ്രധാനമന്ത്രി
 2. എസ്.പി.ബാലസുബ്രഹ്മണ്യം - ഗായകൻ, തമിഴ്നാട് സ്വദേശി (മരണാനന്തര ബഹുമതി)
 3. ഡോ.ബെല്ലെ മോനപ്പ ഹെഗ്‌ഡെ - മെഡിസിൻ, കർണാടക സ്വദേശി
 4. നരീന്ദർ സിംഗ് കപൻവ് - സയൻസ് & എഞ്ചിനീയറിംഗ് - യുഎസ്എ (മരണാനന്തര ബഹുമതി)
 5. മൗലാന വഹിദുദ്ദീൻ ഖാൻ - ആത്മീയത - ഡൽഹി
 6. ബി.ബി.ലാൽ - ആർക്കിയോളജി - ഡൽഹി
 7. സുദർശൻ സാഹു - ശിൽപ കലാകാരൻ - ഒഡീഷ
 • 2021 പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയെന്ന റെക്കോർഡുള്ള വ്യക്തിയാണ്.
 • 2006-ലാണ് ഷിൻസോ ആബേ അധികാരത്തിലേറുന്നത്.
 • ഇന്ത്യ-ജപ്പാൻ-അമേരിക്ക-ആസ്ട്രോലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ ചുക്കാൻ പിടിച്ച വ്യക്തിയാണ് ഷിൻസോ ആബേ.
 • 2014-ലെ ഇന്ത്യൻ റിപബ്ലിക് ദിന പരേഡിലെ മുഖ്യാഥിയായി ആബേ എത്തിയിട്ടുണ്ട്.
5
2021-ലെ പത്മഭൂഷൻ പുരസ്കാരം എത്രപേർക്കാണ് ലഭിച്ചത്

ഉത്തരം :: 10 പേർക്ക്


2021-ലെ പത്മഭൂഷൻ പുരസ്കാരം ലഭിച്ചവർ

 • കെ.എസ്.ചിത്ര - ഗായിക (മലയാളി)
 • തരുൺ ഗൊഗോയ് - പൊതുകാര്യം - ആസാം (മരണാനന്തര ബഹുമതി)
 • ചന്ദ്രശേഖർ കമ്പാര - സാഹിത്യവും വിദ്യാഭ്യാസവും - കർണാടക
 • സുമിത്രാ മഹാജൻ - പൊതുകാര്യം - മധ്യപ്രദേശ്
 • നൃപേന്ദ്ര മിശ്ര - സിവിൽ സർവീസ് - ഉത്തർപ്രദേശ്
 • രാം വിലാസ് പാസ്വാൻ - പൊതുകാര്യം - ബീഹാർ (മരണാനന്തര ബഹുമതി)
 • കേശുഭായ് പട്ടേൽ - പൊതുകാര്യം - ഗുജറാത്ത് (മരണാനന്തര ബഹുമതി)
 • കൽബെ സാദിഖ് - ആത്മീയത - ഉത്തർപ്രദേശ് (മരണാനന്തര ബഹുമതി)
 • രജനികാന്ത് ഡി ഷ്രോഫ് - വ്യാപാരം & വ്യവസായം - മഹാരാഷ്ട്ര
 • തർലോചൻ സിംഗ് - പൊതുകാര്യം - ഹരിയാന
6
ഏത് കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ബസ് ചാർജ്ജ് മിനിമം ചാർജ് 10 രൂപയായി ഉയർത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്

ഉത്തരം :: ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ

 • ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ 2020 ജൂണിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ബസ് ചാർജ്ജ് നിരക്ക് നിലവിലെ മിനിമം ചാർജ്ജായ 8 രൂപയിൽ നിന്ന് 10 രൂപയാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
7
കേരളത്തിലെ ആദ്യ കാരവൻ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നടന്നത് എവിടെയാണ്

ഉത്തരം :: ശംഖുമുഖം (തിരുവനന്തപുരം)

 • ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂർസ് ആൻഡ് ട്രാവൽസ് ആണ് കേരളത്തിൽ ആദ്യ കാരവൻ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
 • കേരള ടൂറിസം വകുപ്പിന്റെ കാരവൻ കേരള പദ്ധതിയുമായി ചേർന്നാണ് ബോബി ടൂർസ് ആൻഡ് ട്രാവൽസ് കാരവൻ ടൂറിസം നടപ്പാക്കുന്നത്.
 • സഞ്ചരിക്കുന്ന ആഡംബര വാഹനത്തിൽ കുടുംബമായി താമസിച്ച് കൊണ്ട് ഉല്ലാസയാത്ര നടത്താനാകുന്ന നവീനമായ ആശയമാണ് കാരവൻ ടൂറിസത്തിലൂടെ യാഥാർത്ഥ്യമാകുന്നത്.
8
ഇന്ത്യയുടെ 72-മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കുന്നത്

ഉത്തരം :: മിത്രഭ ഗുഹ (കൊൽക്കത്ത)

 • 2021 നവംബർ മാസം തന്നെ ഇന്ത്യയുടെ 71-ാം ഗ്രാന്റ് മാസ്റ്റർ പദവി നാഗ്പൂർ സ്വദേശി സങ്കൽപ് ഗുപ്തയ്ക്ക് ലഭിച്ചിരുന്നു.
9
2021 നവംബറിൽ പാക്കിസ്ഥാന് ചൈന കൈമാറിയ അത്യാധുനിക യുദ്ധക്കപ്പൽ

ഉത്തരം :: PNS Tughril

 • ചൈന, പാകിസ്ഥാന് കൈമാറിയ ആദ്യ Type 054A/P frigate (യുദ്ധക്കപ്പൽ) ആണ് PNS Tughril.
 • പാക്കിസ്ഥാൻ നാവികസേനയ്ക്ക് വേണ്ടി നിർമ്മിക്കുന്ന 4 യുദ്ധക്കപ്പലുകളിൽ ഒന്നാണ് PNS Tughril.
 • യുദ്ധക്കപ്പലുകൾക്ക് ഉപരിയായി ചൈന പാകിസ്ഥാൻ എയർ ഫോഴ്സിനുവേണ്ടി JF-17 Thunder Fighter എയർ ക്രാഫ്റ്റുകളും നിർമ്മിക്കുന്നുണ്ട്.
10
ട്വന്റി-20 ക്രിക്കറ്റിൽ നാല് ഓവറുകളും മെയ്ഡൻ ആക്കുന്ന ആദ്യ ബൌളർ എന്ന റെക്കോർഡ് കരസ്ഥമാക്കിയത്

ഉത്തരം :: അക്ഷയ് കർണേവാർ

 • 2021-22 വർഷത്തെ സയ്യിദ് മുഷ്താഗ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാണ് വിദർഭ ടീമിന്റെ സ്പിൻ ബൌളർ അക്ഷയ് കർണേവാർ മണിപ്പൂരിനെതിരെ നടന്ന മത്സരത്തിൽ നാല് ഓവറുകൾ മെയ്ഡൻ എറിയുന്നത്.
 • BCCI യുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന ട്വന്റി 20 ടൂർണമെന്റ് ആണ് സയ്യിദ് മുഷ്താഗ് അലി T20 ടൂർണമെന്റ്.
 • രഞ്ജി ട്രോഫി കളിക്കുന്ന ടീമുകളാണ് സയ്യിദ് മുഷ്താഗ് അലി T20 ടൂർണമെന്റിൽ അണിനിരക്കുന്നത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും