1
2021-ലെ മെക്സിക്കോ സിറ്റി ഗ്രാൻഡ് പ്രിക്സിൽ വിജയിയായത്

ഉത്തരം :: മാക്സ് വെർസ്റ്റാപ്പൻ

 • മെക്സിക്കോ സിറ്റിയിലെ ഓട്ടോഡ്രോമോ ഹെർമനോസ് റോഡ്രിഗസിൽ നടന്ന 2021 മെക്സിക്കോ സിറ്റി ഗ്രാൻഡ് പ്രിക്സിൽ നെതർലാൻഡിന്റെ (റെഡ്ബുൾ) മാക്സ് വെർസ്റ്റാപ്പൻ വിജയിയായി.
 • രണ്ടാം സ്ഥാനം ഗ്രേറ്റ് ബ്രിട്ടന്റെ (മെഴ്സിഡസ്) ലൂയിസ് ഹാമിൽട്ടണാണും, മുന്നാം സ്ഥാനത്ത് മെക്സിക്കോയുടെ (റെഡ്ബുൾ) സെർജിയോ പെരസും ചാമ്പ്യൻമാരായി.
2
2021-ലെ ലോക കിക്ക്ബോക്സിംഗ് ചാംമ്പ്യൻഷിപ്പിൽ അണ്ടർ 14 വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടുന്ന ആദ്യ കാശ്മീരി വനിത

ഉത്തരം :: തജാമുൽ ഇസ്ലാം

 • ഈജിപ്തിലെ കെയ്റോയിൽ വച്ചാണ് 2021-ലെ ലോക കിക്ക്ബോക്സിംഗ് ചാംമ്പ്യൻഷിപ്പ് നടന്നത്.
 • ഫൈനലിൽ അർജന്റീനയുടെ ലാലിനയെയാണ് തജാമുൽ ഇസ്ലാം പരാജയപ്പെടുത്തിയത്.
 • ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP) പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് തജാമുൽ ഇസ്ലാം.
3
ഇന്ത്യയുടെ 71-മത് ഗ്രാൻഡ്മാസ്റ്ററാകുന്ന കൌമാരക്കാരൻ ആരാണ്

ഉത്തരം :: സങ്കൽപ് ഗുപ്ത

 • സെർബിയയിലെ അരാൻജെലോവാക്കിൽ നടന്ന GM Ask 3 round-robin മത്സരത്തിൽ 6.5 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തുകയും, GM കിരീടം നേടുന്നതിന് ആവശ്യമായ മുന്ന് GM മാനദണ്ഡങ്ങളിൽ മൂന്നും ഉറപ്പിക്കുകയും, 2500 ഇലോ റേറ്റിംഗ് മറികടക്കുകയും ചെയ്തതിലൂടെയാണ് സങ്കൽപ് ഗുപ്തയ്ക്ക് ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചിരിക്കുന്നത്.
 • GM കിരീടം നേടുന്നതിന്, ഒരു ചെസ് കളിക്കാരൻ മൂന്ന് GM മാനദണ്ഡങ്ങൾ പാലിക്കുക്കുയും, 2500 ഇലോ (Elo) റേറ്റിംഗ് നേടുകയും വേണം.
 • നാഗ്പൂർ സ്വദേശിയാണ് 18 വയസ്സ് പ്രായമുള്ള സങ്കൽപ് ഗുപ്ത
4
ദേശീയ നിയമ സേവന ദിനമായി (National Legal Services Day) ആചരിക്കുന്ന ദിവസം

ഉത്തരം :: നവംബർ 9

5
കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ പുതിയ ഓഫീസ് 2021 നവംബറിൽ പ്രവർത്തനമാരംഭിച്ചത് എവിടെയാണ്

ഉത്തരം :: കൈമനം, തിരുവനന്തപുരം

 • കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ പുതിയ ഓഫീസ് കൈമനം ആർ.ടി.ടി.സി (ബി.എസ്.എൻ.എൽ) ക്യാമ്പസിലാണ് 2021 നവംബർ മുതൽ പ്രവർത്തനം ആരംഭിച്ച് തുടങ്ങിയത്.
 • ഡോ.സി.രംഗരാജൻ അധ്യക്ഷനായ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കമ്മീഷന്റെ ശുപാർശയനുസരിച്ച് ഒരു സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ രൂപീകരിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളം.
 • സംസ്ഥാന വരുമാനം (ജി.എസ്.ഡി.പി), കാർഷിക സ്ഥിതിവിവരം (അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക്സ്), വ്യവസായിക, ആരോഗ്യ, പ്രൈസ്, ക്രൈം, കമ്പോള-കാർഷിക വിലനിലവാരം തുടങ്ങി വിവിധ സാമൂഹ്യവിഭാഗങ്ങലുടെ സ്ഥിതിവിവരകണക്കുകൾ കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി എന്ന നിലയിൽ കേരള സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ശേഖരിക്കുന്നുണ്ട്.
 • കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ അധ്യക്ഷൻ പി.സി.മോഹനൻ ആണ്.
6
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന പുതിയ പദ്ധതിയായ "സ്റ്റാർസ്" ന്റെ പൂർണരൂപം എന്താണ്.

ഉത്തരം :: സ്ട്രങ്തനിങ് ടീച്ചിങ് ലേണിങ് ആന്റ് റിസൾട്ട് ഫോർ സ്റ്റുഡന്റ്സ്

 • പ്രീ സ്കൂൾ വിദ്യാഭ്യാസം, മൂല്യനിർണയം, അധ്യാപക പരിശീലനം, അക്കാദമികമാനേജ്മെന്റ്, തൊഴിൽനൈപുണി വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പുതിയ പദ്ധതിയായ സ്റ്റാർസ് നടപ്പിലാക്കുന്നത്.

7
ചെക്ക് കേസുകൾ ക്രിമിനൽ കുറ്റമല്ല എന്ന് 2021 നവംബറിൽ പ്രഖ്യാപിച്ച രാജ്യം ഏതാണ്

ഉത്തരം :: യു.എ.ഇ

8
2021-ലെ പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് കിരീടം നേടിയത്

ഉത്തരം :: നൊവാക് ജ്യോക്കോവിച്ച് (സെർബിയ)

9
ഇന്ത്യയും ഈജിപ്തും സംയുക്തമായി നടത്തിയ വ്യോമസേനാ അഭ്യാസമായ "Desert Warrior" 2021 നവംബറിൽ അരങ്ങേറിയത്

ഉത്തരം :: El Beringat Airbase (ഈജിപ്ത്)

10
ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചെനീസ് വനിത

ഉത്തരം :: വാങ് യാപിങ്

വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും