1
യു.കെ യിൽ അംഗീകാരം ലഭിച്ച കോവിഡ് ചികിത്സയ്ക്കായി വികസിപ്പിച്ച ആദ്യ ആന്റിവൈറൽ ഗുളിക

ഉത്തരം :: മോൾനുപിരാവിർ

 • യു.എസിലെ മെർക്ക് ഷാർപ്പ് ദോഹ്മെ (MSD), റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സ് എന്നീ കമ്പനികൾ ചേർന്നാണ് മോൾനുപിരാവിർ വികസിപ്പിച്ചിരിക്കുന്നത്.
 • ഒരു ഓറൽ ആന്റി വൈറൽ മരുന്നാണ് മോൾനുപിരാവിൽ.
2
2021 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച ശങ്കരാചാര്യ സമാധിയും, കൃഷ്ണശിലയിൽ തീർത്ത പ്രതിമയും എവിടെയാണ് സ്ഥിതിചെയ്യുന്നത്

ഉത്തരം :: കേദാർനാഥ് (ഉത്തരാഖണ്ഡ്)

 • 12 അടി ഉയരവും 28 ടൺ ഭാരവുമുള്ള ശങ്കരാചാര്യരുടെ പ്രതിമ 9 മാസം കൊണ്ടാണ് മൈസൂർ സ്വദേശിയായ ശിൽപി അരുൺ യോഗിരാജ് നിർമ്മിച്ചത്.
 • വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിലാണ് ഉത്തരാഖണ്ഡിൽ നിന്ന് കേദാർനാഥിലേക്ക് പ്രതിമ എത്തിച്ചത്.
  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി - പുഷ്കർസിങ് ധാമി
  ഉത്തരാഖണ്ഡ് ഗവർണർ - ഗുർമീത് സിങ്
3
മലയാള മനോരമ ദിനപത്രത്തിലെ പോക്കറ്റ് കാർട്ടൂൺ കഥാപാത്രമായ "കുഞ്ചുകുറുപ്പിന്" ആദ്യ രൂപം നൽകിയ പ്രശസ്ത ആർട്ടിസ്റ്റും, കാർട്ടൂണിസ്റ്റും, ഫോട്ടോഗ്രാഫറുമായ ആരാണ് 2021 നവംബറിൽ അന്തരിച്ചത്

ഉത്തരം :: ആർട്ടിസ്റ്റ് കെ.ജെ.മാത്യു

 • 30 വർഷത്തോളം മനോരമയിൽ സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് ആർട്ടിസ്റ്റ് കെ.ജെ.മാത്യു.
 • നൂറിലേറെ ബാലകഥകളും, "കൊടുംങ്കാറ്റിൽ ഒരു മാലാഖ" എന്ന നോവലും, മാന്ത്രികച്ചാട്ട എന്ന ബാലനോവലും കെ.ജെ.മാത്യു രചിച്ചിട്ടുണ്ട്.
4
"എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന ഗാന്ധിജിയുടെ മഹത് വചനം ആലേഖനം ചെയ്ത നാണയം 2021-ൽ നവംബറിൽ പുറത്തിറക്കിയ രാജ്യം

ഉത്തരം :: ബ്രിട്ടൺ

 • ദീപാവലി ദിനത്തോടനുബന്ധിച്ചാണ് ഒരു വശത്ത് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയും മറുവശത്ത് ഗാന്ധിയുടെ മഹത് വചനമായ "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന സന്ദേശവും ആലേഖനം ചെയ്ത "കലക്ടേഴ്സ് കോയിൻ" ബ്രിട്ടൺ പുറത്തിറക്കിയത്.
 • 5 പൌണ്ടിന്റെയാണ് നാണയം.
 • ഇന്ത്യൻ വംശജനായ ഇപ്പോഴത്തെ ബ്രിട്ടീഷ് ധനമന്ത്രി ആരാണ് - ഋഷി സുനക്
5
ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കോസ്റ്റിക്സ് ആൻഡ് വൈബ്രേഷന്റെ (ഐഐഎവി) ഫെലോഷിപ്പ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരാൻ

ഉത്തരം :: പ്രഫ.സുജിത്ത്

 • ഐഐടി മദ്രാസിലെ പ്രഫസർ സുജിത്തിനാണ് യു.എസ് ആസ്ഥാനമായ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കോസ്റ്റിക്സ് ആൻഡ് വൈബ്രേഷന്റെ (ഐഐഎവി) ഫെലോഷിപ്പ് ലഭിച്ചത്.
 • അക്കോസ്റ്റിക്‌സിൽ വൈബ്രേഷനിൽ കഴിവുതെളിയിക്കുന്ന വ്യക്തികൾക്കാണ് ഐഐഎവി ഫെലോഷിപ്പ് നൽകുന്നത്.
 • ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ഐഐഎവി ഫെലോഷിപ്പ് ലഭിക്കുന്നത്
6
"ലിവിങ് ടുഗെദർ" ബന്ധത്തിന് വൈവാഹിക അവകാശമില്ല എന്ന് വിധിച്ച ഹൈക്കോടതി

ഉത്തരം :: മദ്രാസ് ഹൈക്കാടതി

 • നിയമപ്രകാരം വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ച ജീവിച്ചതിന് ശേഷം (ലിവിങ് ടുഗെദർ) വൈവാഹിക തർക്കങ്ങളോ, അവകാശങ്ങളോ ഉന്നയിക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു.
 • കോയമ്പത്തൂർ സ്വദേശിനി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്.
7
വനിതാ ലീഗ് ദേശീയ പ്രസിഡന്റായി 2021 നവംബറിൽ തിരഞ്ഞെടുത്തത്

ഉത്തരം :: ഫാത്തിമ മുസഫർ

 • തമിഴ്നാട് സ്വദേശി ഫാത്തിമ മുസഫർ ആണ് മുസ്ലീം ലീഗിന്റെ വനിതാ വിഭാഗമായ വനിതാ ലീഗ് ദേശീയ പ്രസിഡന്റായി 2021 നവംബറിൽ തിരഞ്ഞെടുത്തത്.
8
കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33-മത് ജിമ്മി ജോർജ്ജ് ഫൌണ്ടേഷൻ പുരസ്കാരം 2021 - ന് അർഹയായത്

ഉത്തരം :: അപർണ ബാലൻ

 • ബാഡ്മിന്റൻ താരമാണ് അപർണ ബാലൻ.
 • കഴിഞ്ഞ 15 വർഷമായി നിരവധി ദേശീയ-അന്തർദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിച്ചതിനുള്ള അംഗീകാരമായാണ് 2021 ജിമ്മി ജോർജ്ജ് ഫൌണ്ടേഷൻ പുരസ്കാരം അപർണ ബാലന് ലഭിച്ചത്.
 • 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാര തുക.
 • ഇന്ത്യൻ ഓയിൽ കോർപറേഷനിൽ മാനേജറായ അപർണ ബാലൻ കോഴിക്കോട് സ്വദേശിയാണ്.
 • ഇന്ത്യയുടെ ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജ്ജിന്റെ സ്മരണയ്ക്കായി 1989-മുതലാണ് പുരസ്കാരം ഏർപ്പെടുത്തി തുടങ്ങിയത്.
 • 2020 ലെ ജിമ്മി ജോർജ്ജ് ഫൌണ്ടേഷൻ പുരസ്കാരം ലഭിച്ചത് വോളിബോൾ താരം മിനിമോൾ എബ്രഹാമിനായിരുന്നു.
9
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡിന് 2021 നവംബറിൽ അർഹനായത്

ഉത്തരം :: ഇയോൻ മോർഗൻ (ഇംഗ്ലണ്ട്)

 • മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയും, മുൻ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാന്റെയും പേരിലുണ്ടായിരുന്ന 42 വിജയങ്ങൾ എന്ന റെക്കോർഡാണ് ഇംഗ്ലണ്ട് നായകൻ ഇയോൺ മോർഗൺ മറികടന്നത്.
10
അന്താരാഷ്ട്ര ബോക്സിങ് അസ്സോസിയേഷന്റെ 2021-ലെ ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം ആരാണ്

ഉത്തരം :: ആകാശ് കുമാർ

 • 54 കിലോഗ്രാം വിഭാഗത്തിലാണ് ആകാശ് കുമാർ വെങ്കലമെഡൽ നേടിയത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും