TOPIC :: LOWER DIVISION CLERK EXAM COACHING - LD Clerk Kerala PSC Previous Questions for Practice, LDC Model Questions, LDC Latest Syllabus wise Questions, LDC Questions Bank, LD Clerk Prelims Questions, LD Clerk Main Exam Questions, ലോവർ ഡിവിഷൻ ക്ലാർക്ക് മുൻ കേരള പി.എസ്.സി പരീക്ഷാ ചോദ്യങ്ങൾ, എൽ.ഡി.സി ക്വസ്റ്റ്യൻ ബാങ്ക്, എൽ.ഡി ക്ലാർക്ക് കേരള പി.എസ്.സി ചോദ്യശേഖരം, എൽ.ഡി.സി മോഡൽ ചോദ്യങ്ങൾ
76
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി

[എ] ഇടുക്കി
[ബി] ശബരിഗിരി
[സി] പള്ളിവാസൽ
[ഡി] പേപ്പാറ

ഉത്തരം :: [എ] ഇടുക്കി

  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി ജലവൈദ്യുത പദ്ധതി.
  • ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകൾ ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ഉൾപ്പെടുന്നു.
  • മൂലമറ്റത്താണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസ് സ്ഥിതിചെയ്യുന്നത്.
  • മൂലമറ്റത്തെ ഈ പവർഹൌസ് ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഭൂഗർഭ വൈദ്യുത നിലയമാണ്.
  • ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്നത് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ്.
  • 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിനു കുറുകെയാണ് ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത്.
  • ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്.
  • 1969 ഏപ്രിൽ 30 ന് കനേഡിയൻ സർക്കാരിന്റെ സഹകരണത്തോടെയാണ് ഇടുക്കി ഡാമിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
  • 1967-ൽ ഇന്ത്യയും കാനഡയും തമ്മിൽ ഇതുസംബന്ധിച്ച് ധാരണപത്രം ഒപ്പുവച്ചിരുന്നു.
  • എസ്എൻസി ലാവ്ലിൻ ആയിരുന്നു പദ്ധതിയുടെ കൺസൽറ്റന്റ്.
  • 1973-ഫെബ്രുവരി മാസത്തിലാണ് ഇടുക്കി ഡാമിൽ ജലം സംഭരിച്ചു തുടങ്ങിയത്.
  • 1976-ഫെബ്രുവരി 12 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്.
  • മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ലു ജെ ജോണും ആദിവാസി മൂപ്പൻ കരിവെള്ളായൻ കൊലുമ്പൻ എന്നിവരാണ് ഇടുക്കി ജല വൈദ്യുത പദ്ധതികളുടെ സാധ്യതകളെക്കുറിച്ച് പുറം ലോകത്തെ അറിയിച്ചത്.
77
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ളത്

[എ] എറണാകുളം
[ബി] പാലക്കാട്
[സി] തിരുവനന്തപുരം
[ഡി] കൊല്ലം

ഉത്തരം :: [സി] തിരുവനന്തപുരം

  • കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ - ഷോർണൂർ
  • കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ - ബേപ്പൂർ-തിരൂർ
  • കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ ആരംഭിച്ചത് - 1861 മാർച്ച് 12
  • കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ - പാലക്കാട്
  • കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവ്വീസ് നടത്തിയത് - എറണാകുളം-ഷൊർണ്ണൂർ
78
ബേക്കൽകോട്ട ഏത് ജില്ലയിലാണ്

[എ] കണ്ണൂർ
[ബി] കാസർകോട്
[സി] മലപ്പുറം
[ഡി] കോഴിക്കോട്

ഉത്തരം :: [ബി] കാസർകോട്

  • കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ് കാസർകോട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ബേക്കൽ കോട്ട.
  • 17-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ബേക്കൽ കോട്ട നിർമ്മിച്ചത്.
79
കേരളത്തിന്റെ പടിഞ്ഞാറുള്ള കടൽ

[എ] ചാവു കടൽ
[ബി] അറബി കടൽ
[സി] മെഡിറ്ററേനിയൻ
[ഡി] പേർഷ്യൻ ഗൾഫ്

ഉത്തരം :: [ബി] അറബി കടൽ

80
ചുറ്റമ്പലമില്ലാത്ത കേരളത്തിലെ ക്ഷേത്രം

[എ] ഓച്ചിറ
[ബി] മലനട
[സി] തമലം
[ഡി] തിരുവല്ലം

ഉത്തരം :: [എ] ഓച്ചിറ

  • കൊല്ലം ജില്ലയിലാണ് ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം സ്ഥിതിചെയ്യുന്നത്.

81
തച്ചോളി ഒതേനന്റെ ജന്മസ്ഥലമായ വടകര ഏത് ജില്ലയിലാണ്

[എ] കണ്ണൂർ
[ബി] പാലക്കാട്
[സി] മലപ്പുറം
[ഡി] കോഴിക്കോട്

ഉത്തരം :: [ഡി] കോഴിക്കോട്

82
പട്ടിണി ജാഥ നയിച്ചത് ആരാണ്

[എ] എ.കെ.ഗോപാലൻ
[ബി] കെ.കേളപ്പൻ
[സി] ഇ.എം.എസ് നമ്പൂതിരിപ്പാട്
[ഡി] അക്കമ്മ ചെറിയാൻ

ഉത്തരം :: [എ] എ.കെ.ഗോപാലൻ

83
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം

[എ] കയർ
[ബി] കശുവണ്ടി
[സി] നെയ്ത്ത്
[ഡി] ഇവയൊന്നുമല്ല

ഉത്തരം :: [എ] കയർ

  • ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും കനം കൂടിയതും രോധശേഷികൂടിയതുമായ പ്രകൃതിദത്തമായ നാരുകൾ ചകിരിയാണ് (തേങ്ങയിൽ നിന്നുള്ള നാരുകൾ).
  • മൂപ്പെത്തിയ ചകിരിയിലടങ്ങിയിരിക്കുന്ന ലിഗ്നിൻ എന്ന പ്രത്യേക പദാർത്ഥമാണ് ചകിരിനാരിന്റെ കാഠിന്യത്തിന് കാരണം. ലിഗ്നിൻ എന്ന പദാർത്ഥമാണ് ചകിരിനാര് കൂടുതൽ കാലം നിലനില്കാൻ സാധിക്കുന്നത്.
  • ലിഗ്നിൻ എന്നത് സസ്യശരീരം കാഠിന്യമുള്ളതായിരിക്കാൻ കാരണമായ ജൈവ പോളിമർ ആണ്. നാശന ശേഷി കുറവായ പദാർത്ഥമാണ് ലിഗ്നിൻ.
84
കുമാരനാശാന്റെ ജന്മസ്ഥലം

[എ] ചെമ്പഴന്തി
[ബി] കായിക്കര
[സി] അരുവിപ്പുറം
[ഡി] പല്ലന

ഉത്തരം :: [ബി] കായിക്കര

85
കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്

[എ] കഞ്ചിക്കോട്
[ബി] തൃപ്പുണ്ണിത്തുറ
[സി] തൃക്കാക്കര
[ഡി] നാലാഞ്ചിറ

ഉത്തരം :: [സി] തൃക്കാക്കര

86
ഏത് ക്ഷേത്രത്തിലെ ഉൽസവമാണ് "ഭരണി" എന്നറിയപ്പെടുന്നത്

[എ] ഗുരുവായൂർ
[ബി] അമ്പലപ്പുഴ
[സി] കൊടുങ്ങല്ലൂർ
[ഡി] ശബരിമല

ഉത്തരം :: [സി] കൊടുങ്ങല്ലൂർ

87
ആംഗല സാമ്രാജ്യം രചിച്ചത് ആരാണ്

[എ] എ ആർ രാജരാജവർമ്മ
[ബി] ഇരയിമ്മൻ തമ്പി
[സി] സി.വി.രാമൻപിള്ള
[ഡി] കേരളവർമ വലിയകോയിതമ്പുരാൻ

ഉത്തരം :: [എ] എ ആർ രാജരാജവർമ്മ

88
ഗ്രാമവൃക്ഷത്തിലെ കുയിൽ ആരുടെ രചനയാണ്

[എ] ചങ്ങമ്പുഴ
[ബി] കുമാരനാശാൻ
[സി] വൈലോപ്പിള്ളി
[ഡി] വള്ളത്തോൾ

ഉത്തരം :: [ബി] കുമാരനാശാൻ

89
തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിതമായ വർഷം

[എ] 1888
[ബി] 1847
[സി] 1869
[ഡി] 1881

ഉത്തരം :: [ഡി] 1881

90
ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വർഷം

[എ] 1869
[ബി] 1888
[സി] 1904
[ഡി] 1932

ഉത്തരം :: [സി] 1904

91
കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം

[എ] വെള്ളായണി
[ബി] മണ്ണൂത്തി
[സി] പനങ്ങാട്
[ഡി] തവനൂർ

ഉത്തരം :: [ബി] മണ്ണൂത്തി

92
കേരള സിവിൽ സപ്ലൈസ് കോർപറേഷന്റെ ആസ്ഥാനം എവിടെയാണ്

[എ] തിരുവനന്തപുരം
[ബി] കോഴിക്കോട്
[സി] കണ്ണൂർ
[ഡി] എറണാകുളം

ഉത്തരം :: [ഡി] എറണാകുളം

93
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട വർഷം

[എ] 1910
[ബി] 1911
[സി] 1916
[ഡി] 1906

ഉത്തരം :: [എ] 1910

94
കേളപ്പജി കോളോജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി എവിടെയാണ്

[എ] പയ്യന്നൂർ
[ബി] തവനൂർ
[സി] പീച്ചി
[ഡി] വെള്ളാനിക്കര

ഉത്തരം :: [ബി] തവനൂർ

95
ക്രിസ്തു ഭാഗവതം രചിച്ചത്

[എ] പാറമേക്കൽ തോമാക്കത്തനാർ
[ബി] ഗുണ്ടർട്ട്
[സി] പി.സി.ദേവസ്യ
[ഡി] കട്ടക്കയം ചെറിയാൻമാപ്പിള

ഉത്തരം :: [സി] പി.സി.ദേവസ്യ

96
തിരുവിതാംകൂറിൽ നിയമസഭ സ്ഥാപിതമായ വർഷം

[എ] 1898
[ബി] 1888
[സി] 1878
[ഡി] 1868

ഉത്തരം :: [ബി] 1888

97
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത്

[എ] കണ്ണൂർ
[ബി] കൊല്ലം
[സി] എറണാകുളം
[ഡി] മലപ്പുറം

ഉത്തരം :: [എ] കണ്ണൂർ

98
കേരളത്തിലെ ഏറ്റവും വലിയ കായൽ

[എ] അഷ്ടമുടി
[ബി] ശാസ്താംകോട്ട
[സി] വേമ്പനാട്
[ഡി] കായംകുളം

ഉത്തരം :: [ബി] ശാസ്താംകോട്ട

99
ഏറ്റവും കൂടുൽ ഇരുമ്പു നിക്ഷേപമുള്ള കേരളത്തിലെ ജില്ല

[എ] കോഴിക്കോട്
[ബി] കൊല്ലം
[സി] കാസർകോട്
[ഡി] കണ്ണൂർ

ഉത്തരം :: [സി] കാസർകോട്

100
താഴെപറയുന്നവയിൽ കേരളത്തിലെ ഏത് സ്ഥലത്തുനിന്നുമാണ് ഗ്രാഫൈറ്റ് ലഭിക്കുന്നത്

[എ] ചാങ്ങ
[ബി] വെള്ളനാട്
[സി] പിരളിമറ്റം
[ഡി] ഇവയെല്ലാം

ഉത്തരം :: [എ] ചാങ്ങ