Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
2019-ലെ 67-മത് ദേശീയ ചലച്ചിത്ര പുരസ്കാരം എന്നാണ് നൽകിയത്

ഉത്തരം :: 2021 ഒക്ടോബർ 25

  • ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവാണ് 67-മത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയവർക്ക് സമ്മാനിച്ചത്.
  • 2019 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ചിത്രീകരിച്ച ചിത്രങ്ങൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കുമായാണ് പുരസ്കാരം ഏർപ്പെടുത്തിയിരുന്നത്.
  • 2021 മാർച്ച് 22 -നായിരുന്നു 67-മത് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചിരുന്നത്.

67-മത് ചലച്ചിത്ര പുരസ്കാരത്തിൽ കേരളത്തിന് (മലയാളത്തിന്) ലഭിച്ച അവാർഡുകൾ

  • മികച്ച ചിത്രത്തിനുള്ള (Best Feature Film) 2019-ലെ (67-മത്) ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമായ മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം ആണ്, ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.
  • മികച്ച നവാഗത സംവിധായകനുള്ള (Best Debut Film of a Director) പുരസ്കാരവും ലഭിച്ചതും മലയാള ചലച്ചിത്രമായ ഹെലൻ സംവിധാനം ചെയ്ത മാത്യുക്കുട്ടി സേവ്യർക്കായിരുന്നു, വിനീത് ശ്രീനിവാസനാണ് ഹെലൻ നിർമ്മിച്ചത്.
  • Best Feature Film in Malayalam പ്രാദേശിക ഭാഷാ വിഭാഗത്തിൽ ലഭിച്ച ചിത്രം - കള്ള നോട്ടം (സംവിധാനം - രാഹുൽ രവി നായർ, നിർമ്മാണം - ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്)
  • പണിയഭാഷയിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ എന്ന ചിത്രത്തിനു ലഭിച്ചു.
  • കുടുംബമൂല്യങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരം (Best Film on Family Values) ഷരൺ വേണുഗോപാൽ സംവിധാനം ചെയ്ത ഒരു പാതിരാ സ്വപ്നം പോലെ എന്ന ചിത്രത്തിനു ലഭിച്ചു.
  • മികച്ച ഛായാഗ്രാഹകൻ (Best Cinematography) - ഗിരീഷ് ഗംഗാദരൻ (ചിത്രം - ജല്ലിക്കെട്ട്)
  • മികച്ച വസ്ത്രാലങ്കാരം (Best Costume Design) - സുജിത്ത് സുധാകരൻ, വി സായ് (ചിത്രം - മരയ്ക്കാർ അറബിക്കടലിന്റെ സിംഹം)
  • മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് (Best Make-up Artist) - രഞ്ജിത്ത് (ചിത്രം - ഹെലൻ)
  • മികച്ച വരികൾ (Best Lyrics) - പ്രഭാ വർമ്മ (ചിത്രം - കോളാമ്പി, ഗാനം - ആരോടും പറയുക വയ്യ)
  • മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾ (Best Special Effects) - സിദ്ധാർത്ഥ് പ്രിയദർശൻ (ചിത്രം - മരയ്ക്കാർ അറബിക്കടലിന്റെ സിംഹം)
  • ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച മലയാള ചലച്ചിത്രം (Special Mention) - ബിരിയാണി (സംവിധാനം - സജിൻ ബാബു)
2
എം.വി.ആർ സ്മാരക ട്രസ്റ്റിന്രെ 2021-ലെ എം.വി.ആർ പുരസ്കാരത്തിന് അർഹനായത്

ഉത്തരം :: പെരുമ്പടവം ശ്രീധരൻ

  • 25000 രൂപയാണ് പുരസ്കാര തുക
3
അഖില കേരള അയ്യപ്പസേവാസംഘം ദേശീയ പ്രസിഡന്റ് ആയി 2021 ഒക്ടോബറിൽ തിരഞ്ഞെടുത്തത്

ഉത്തരം :: ഡോ.കെ.അയ്യപ്പൻ

  • തമിഴ്നാട് സ്വദേശിയാണ് ഡോ.കെ.അയ്യപ്പൻ
  • അഖില കേരള അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി ആയി മലയാളിയായ എൻ.വേലായുധൻ നായരെ തിരഞ്ഞെടുത്തു.
4
ടൂറിസം രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായ കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ പ്രസിഡന്റ് ആയി 2021 ഒക്ടോബറിൽ വീണ്ടും തെരഞ്ഞെടുത്തത്

ഉത്തരം :: ബേബി മാത്യു സോമതീരം

  • സെക്രട്ടറിയായി തിരഞ്ഞെടുത്തത് ജോസ് പ്രദീപിനെയാണ്.
5
ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠനത്തിനായി ലാപ്ടോപ് നൽകുന്ന കേരള സർക്കാർ പദ്ധതി

ഉത്തരം :: വിദ്യാകിരണം

6
ICC പരിമിത ഓവർ (Limited Over) ടൂർണമെന്റുകളിൽ പാക്കിസ്ഥാനെതിരെ 500 റെൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം

ഉത്തരം :: വിരാട് കോഹ്ലി

7
എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും ഡിജിറ്റൽ മാപ്പിംഗിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 2021 ഒക്ടോബറിൽ പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്പ്

ഉത്തരം :: ഗരുഡ

8
അടൽ ഇന്നവേഷൻ മിഷന്റെ കീഴിലെ വിവിധ ഡൊമെയ്നുകളിലുള്ള സ്റ്റാർട്ടപ്പുകളുടെ വിജയകഥകൾ പങ്കുവെയ്ക്കുന്നതിനുവേണ്ടി നീതി ആയോഗ് പുറത്തിറക്കിയ ഡിജിറ്റൽ ബുക്ക് ഏതാണ്

ഉത്തരം :: ഇന്നോവേഷൻസ് ഫോർ യു (Innovations for You)

9
ജർമ്മൻ പബ്ലിഷേഴ്സ് ആൻഡ് ബുക്ക് സെല്ലേഴ്സ് അസോസിയേഷന്റെ Peace Prize of the German Book Trade 2021 ന് ആർഹയായ ആദ്യ കറുത്ത വർഗ്ഗക്കാരി

ഉത്തരം :: സിറ്റ്സി ഡംഗറെംബ്ഗെ (Tsitsi Dangarembge (Zimbabwe)

10
2021-ലെ യു.എസ്.ഗ്രാന്റ് പ്രിക്സ് F1 (ഫോർമുല വൺ) കാറോട്ടമത്സര ജേതാവ് ആരാണ്

ഉത്തരം :: മാക്സ് വെർസ്റ്റപ്പൻ

  • Red Bull-Racing ടീം താരമാണ് മാക്സ് വെർസ്റ്റപ്പൻ.
  • ബൽജിയമാണ് സ്വദേശം.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും