Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
14 വർഷങ്ങൾക്ക് ശേഷം തീപ്പെട്ടിയുടെ വില 1 രൂപയിൽ നിന്ന് 2 രൂപയാക്കാൻ ഓൾ ഇന്ത്യ ചേംബർ ഓഫ് മാച്ചസ് തീരുമാനിച്ചത് ഏത് തീയതി മുതലാണ്

ഉത്തരം :: 2021 ഡിസംബർ 1 മുതൽ

  • 2007 ലായിരുന്നു തീപ്പെട്ടിയുടെ വില 50 പൈസയിൽ നിന്ന് 1 രൂപയായി കൂട്ടിയത്.
  • ശിവകാശിയിൽ നടന്ന ഓൾ ഇന്ത്യ ചേംബർ ഓഫ് മാച്ചസ് ആണ് തീപ്പെട്ടിയുടെ വില 1 രൂപയിൽ നിന്ന് 2 രൂപയാക്കാൻ തീരുമാനിച്ചത്.
2
കേരള ധർമാചാര്യ സഭ നിലവിൽ വന്നത് എന്നാണ്

ഉത്തരം :: 2021 ഒക്ടോബർ 23-ന്

  • ഹിന്ദു സമൂഹത്തെ ഏകോപിപ്പിക്കുന്നതിനും, ഹിന്ദു സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അറിയിക്കുന്നതിനുള്ള പൊതുവേദിയായാണ് കേരള ധർമ്മചാര്യ സഭ നിലവിൽ വന്നത്.
  • കേരള ധർമാചാര്യ സഭയുടെ ആദ്യ ചെയർമാൻ സ്വാമി ചിദാനന്ദപുരിയാണ്.
  • കേരള ധർമാചാര്യ സഭയുടെ ആദ്യ ജനറൽ കൺവീനർ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുമാണ്.
  • എളമക്കരയിലുള്ള ഭാസ്കരീയത്തിൽ ആണ് ആദ്യ ധർമാചാര്യ സഭ കൂടിയത്.
3
2021-ലെ ഡോ.പി.പൽപു ഫൌണ്ടേഷൻ അവാർഡിന് അർഹനായത്

ഉത്തരം :: എം.ചന്ദ്രദത്തൻ

  • വി.എസ്.എസ്.സി മുൻ ഡയറക്ടറാണ് എം.ചന്ദ്രദത്തൻ.
  • 50000 രൂപയാണ് പുരസ്കാര തുക.
  • ഡോ.പി.പൽപുവിന്റെ ജന്മദിനമായ നവംബർ 2 നാണ് പുരസ്കാം നൽകുന്നത്.
4
വി20 വെർച്വൽ ഇന്ത്യ മാസികയുടെ 2021-ലെ ഇന്ത്യാസ് ബെസ്റ്റ് ഡിസൈനർ അവാർഡ് നേടിയ മലയാളി സഹോദരങ്ങൾ

ഉത്തരം :: അർജുൻ ജോസഫ്, കിരൺ ജോസഫ്

  • വെർച്വൽ റിയാലിറ്റി ക്രിക്കറ്റ് ഗയിമാണ് ഇവർ ഡിസൈൻ ചെയ്തത്.
5
2022-ലെ 94-മത് ഓസ്കാർ അവാർഡിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മത്സരിക്കുന്ന ചലച്ചിത്രം

ഉത്തരം :: കുഴാങ്കൽ

  • തമിഴ് ചലച്ചിത്രമായ കുഴാങ്കൽ (ചെറു കല്ലുകൾ - Pebbles) സംവിധാനം ചെയ്തത് പി.എസ്. വിനോദ് രാജ് ആണ്.
  • മദ്യാസക്തി തകർത്ത ജീവിതം തിരിച്ചു പിടിക്കാൻ അച്ഛൻ മകനുമായി ചേർന്ന് നടത്തുന്ന ശ്രമങ്ങളുടെ കഥ പറയുന്ന ചിത്രമാണ് കുഴാങ്കൽ.
6
ലോക പോളിയോ ദിനമായി ആചരിക്കുന്ന ദിവസം

ഉത്തരം :: ഒക്ടോബർ 24

  • 2021-ലെ ലോക പോളിയോ ദിനത്തിന്റെ പ്രമേയം എന്നത് One Day, One Focus : Ending Polio - delivering on our promise of a polio-free world എന്നതാണ്.
7
കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം 2021 ഒക്ടോബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചിരുന്നു. കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്.ടി

ഉത്തരം :: ഉത്തർപ്രദേശ്

8
ഉത്തർപ്രദേശിലെ ഏത് റെയിൽവേ സ്റ്റേഷനാണ് ആയോധ്യ കന്റേൺമെന്റ് റെയിൽവേ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തത്

ഉത്തരം :: ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ

9
കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ ലൊക്കേഷനും വിവിധ വകുപ്പുകളുടെ സേവനങ്ങളും അറിയാനായി നിലവിൽ വന്ന മൊബൈൽ ആപ്ലിക്കേഷൻ

ഉത്തരം :: എന്റെ ജില്ല

10
ബാർബഡോസിന്റെ ആദ്യ പ്രസിഡന്റും വനിതാ പ്രസിഡന്റുമായ വനിത

ഉത്തരം :: സാന്ദ്ര മേസൺ (Sandra Mason)

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും