Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
ഇന്ത്യയിൽ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് 100 കോടി ഡോസ് തികച്ച ദിവസം ഏതാണ്

ഉത്തരം :: 2021 ഒക്ടോബർ 21

  • 2021 ജനുവരി 16-നാണ് ഇന്ത്യയിൽ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് ആരംഭിച്ചത്.
  • 279-ാം ദിവസം കൊണ്ടാണ് ഇന്ത്യയിൽ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് 100 കോടി ഡോസ് പിന്നിട്ടത്.
  • 2021 ഒക്ടോബറിലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് നടന്ന സംസ്ഥാനം ഉത്തർ പ്രദേശിലാണ് 12.3 കോടി ഡോസാണ് യു.പി.യിൽ കുത്തിവച്ചത്.
  • രണ്ടാമത് മഹാരാഷ്ട്രയും (9.38 കോടി), മൂന്നാമത് ബംഗാളുമാണ് (6.92 കോടി).
  • കേരളത്തിലെ കണക്ക് 3.77 കോടിയാണ്.
2
പന്നിയുടെ വൃക്ക ആദ്യമായി മനുഷ്യരിൽ വിജയകരമായി മാറ്റിവച്ചത്

ഉത്തരം :: ഡോ.റോബർട്ട് മോണ്ട്ഗോമറി

  • ന്യൂയോർക്ക് യൂണിവേഴ്സിര്റി ലാംഗൺ ഹെൽത്തിലെ ഡോക്ടർ റോബർട്ട് മോണ്ട്ഗോമറിയുടെ നേതൃത്വത്തിൽ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിലാണ് പന്നിയുടെ വൃക്ക ആദ്യമായി മാറ്റിവച്ച് വിജയിച്ചത്.
  • പന്നിയുടെ കുടലിൽ നിന്നാണ് രക്തം കട്ട പിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഹെപ്പാരിൻ വേർതിരിച്ചെടുക്കുന്നത്.
  • പന്നിയുടെ ഹൃദയവാൽവ്, പന്നിയുടെ തൊലി, പന്നിയുടെ കണ്ണിലെ കോർണിയ എന്നിവയും മനുഷ്യരിൽ ഉപയോഗിക്കുന്നുണ്ട്.
  • ഇതുവരെ പന്നിയുടെ വൃക്ക മനുഷ്യരിൽ മാറ്റിവയ്ക്കാൻ തടസ്സമായിരുന്ന കാരണമെന്നത് പന്നിയുടെ വ്യക്കയിലെ ജീനിൽ അടങ്ങിയിരിക്കുന്ന പ്രത്യേക തരത്തിലുള്ള പഞ്ചസാരയുടെ സാന്നിദ്യമായിരുന്നു, ഇതിനു മാറ്റം വരുത്തിയാണ് പരീക്ഷണം നടത്തിയതും വിജയിച്ചതും.
3
അമേരിക്കൻ അക്കാദമി ഓഫ് ഡിപ്ലോമസി നൽകുന്ന ആർതർ റോസ് മീഡിയ അവാർഡ് 2021 ഒക്ടോബറിൽ ലഭിച്ച മലയാളി

ഉത്തരം :: ഇഷാൻ തരൂർ

  • കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂരിന്റെ മകനാണ് ഇഷാൻ തരൂർ.
  • നിലവിൽ ഇഷാൻ വാഷിങ്ടൺ പോസ്റ്റിലെ വിദേശകാര്യ കോളമിസ്റ്റാണ്.
4
ട്വിറ്ററിനു ബദലായി മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രപ് ആരംഭിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം

ഉത്തരം :: ട്രൂത്ത് സോഷ്യൽ

  • ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പും (TMTG) സ്പെഷ്യൽ അക്വിസിഷൻ കമ്പനിയും ഒന്നിച്ചാണ് പുതിയ ഓൺലൈൻ സോഷ്യൽ പ്ലാറ്റ്ഫോമായ "ട്രൂത്ത് സോഷ്യൽ" തുടങ്ങുന്നത്.
  • ട്വിറ്ററിൽ 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന ട്രംപിനെ യു.എസ്.പാർലമെന്റ് മന്ദിരത്തിൽ നടന്ന അക്രമണത്തിന് പിന്നാലെ പൂർണവിലക്ക് ട്വറ്ററും, ഫേസ്ബുക്കും, ഇൻസ്റ്റാഗ്രാമും ഏർപ്പെടുത്തിയിരുന്നു.
5
പ്രഥമ സംസ്ഥാന ബ്ലൈൻഡ് ഫുഡ്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനൽ വിജയിയായ ജില്ല

ഉത്തരം :: എറണാകുളം

  • കാഴ്ച വൈകല്യമുള്ളവരുടെ പ്രഥമ സംസ്ഥാന ഫുഡ്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാലക്കാടിനെയാണ് എറണാകുളം (4-2) തോൽപിച്ചത്.
6
FIFA യുടെ 2021 ഒക്ടോബറിലെ ഏറ്റവും പുതിയ റാങ്കിൽ ഒന്നാമതായുള്ള രാജ്യം

ഉത്തരം :: ബൽജിയം

  • ബ്രസീൽ രണ്ടാസ്ഥാനത്തും, ഫ്രാൻസ്, ഇറ്റലി, ഇംഗ്ലണ്ട്, അർജന്റീൻ, സ്പെയിൻ, പോർച്ചുകൽ എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിലുമാണ്.
  • FIFA റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം 106 ആണ്.
  • ഫുട്ബോൾ എന്ന കായിക ഇനത്തിന്റെ ഔദ്യോഗിക നടത്തിപ്പി നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് FIFA (Federation of International Football Association).
  • 1904 മേയ് 21-നാണ് ഫ്രാൻസിലെ പാരീസിലാണ് FIFA സ്ഥാപിതമായത്.
  • ഫിഫയുടെ ആസ്ഥാനം സ്വിറ്റ്സർലാണ്ടിലെ സൂറിച്ചാണ്.
  • FIFA യുടെ നിലവിലെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ആണ്.
7
ജർമ്മൻ സ്പോർട്സ് ബ്രാൻഡായ ADIDAS ന്റെ ആഗോള ബ്രാൻഡ് അംബാസിഡർമാരിലൊരാളായി 2021 ഒക്ടോബറിൽ നിയമിതയായ ബോളിവുഡ് നടി

ഉത്തരം :: ദീപിക പദുക്കോൺ

  • ജർമ്മൻ കോബ്ലറും കണ്ടുപിടുത്തക്കാരനും സംരംഭകനുമായിരുന്ന അഡോൾഫ് ഡാസ്ലർ ആണ് പ്രമുഖ സ്പോർട്സ് ബ്രാൻഡായ അഡിഡാസിന്റെ സ്ഥാപകൻ.
8
കേന്ദ്ര സർക്കാരിന്റെ പത്മപുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തുന്ന പുതിയ പുരസ്കാരങ്ങൾ

ഉത്തരം :: കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ

9
1971-ലെ ഇന്ത്യ-പാക്ക് യുദ്ധ വിജയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ (50-ാം വാർഷികം) ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു വർഷം നീളുന്ന ആഘോഷ പരിപാടിയുടെ പേര്

ഉത്തരം :: സ്വർണ്ണീം വിജയ് വർഷ്

10
വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 2021-ലെ സംഗീത പുരസ്കാരത്തിന് അർഹനായത്

ഉത്തരം :: ജി.വേണുഗോപാൽ

  • വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 2021-ലെ സാഹിത്യ പുരസ്കാരത്തിന് അർഹനായത് മുരുകൻ കാട്ടാക്കട.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും