Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
2021 ഒക്ടോബറിൽ തീവ്ര മഴമൂലം ഉരുൾപ്പൊട്ടലുണ്ടായ കൂട്ടിക്കൽ, പ്ലാപ്പള്ളി എന്നീ പ്രദേശങ്ങൾ ഏത് ജില്ലയിലാണ്

     
A
  ഇടുക്കി
     
B
  കോട്ടയം
     
C
  പത്തനംതിട്ട
     
D
  വയനാട്

ഉത്തരം :: കോട്ടയം

2
2021 ൽ നടന്ന Uber Cup കിരീട ജേതാക്കൾ ആരാണ്

     
A
  ജപ്പാൻ
     
B
  സൌത്ത് കൊറിയ
     
C
  തായ് ലാണ്ട്
     
D
  ചൈന

ഉത്തരം :: ചൈന

  • വനിതകൾക്കായുള്ള രാജ്യാന്തര ബാഡ്മിന്റൻ മത്സരമാണ് Uber Cup എന്നറിയപ്പെടുന്നത്.
  • 2021 ഒക്ടോബർ മാസം നടന്ന 2020-ലെ Uber Cup ബാഡ്മിന്റൻ ടൂർണമെന്റ് വിജയി ചൈനയാണ്.
  • ജപ്പാനെയാണ് ഫൈനലിൽ ചൈന തോൽപിച്ചത്.
3
ഇന്ത്യ ഏത് രാജ്യവുമായാണ് 2021 ഒക്ടോബറിൽ Di-ammonium Phosphate (DAP) - റ്റിനായി ദീർഘകാല ധാരണപത്രം ഉപ്പുവച്ചത്

     
A
  റഷ്യ
     
B
  അമേരിക്ക
     
C
  സൌത്ത് ആഫ്രിക്ക
     
D
  ഫ്രാൻസ്

ഉത്തരം :: റഷ്യ

  • വളങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവാണ് DAP. പ്രധാനമായും റാബി വിളകൾക്കുള്ള അടിസ്ഥാന പോഷക വളങ്ങൾ നിർമ്മിക്കാനാണ് DAP ഉപയോഗിക്കുന്നത്.
4
2021 ഒക്ടോബറിൽ അന്തരിച്ച കേരളത്തിലെ ആദ്യ ഓങ്കോളജിസ്റ്റ് എന്ന ഖ്യാതി നേടിയ വ്യക്തി

ഉത്തരം :: ഡോ.സി.പി.മാത്യു

  • കാൻസർ ചികിത്സയ്ക്കായി സ്വന്തമായി വികസിപ്പിച്ചെടുത്ത ചികിത്സാരീതിയിലൂടെ ഡോ.സി.പി.മാത്യു പ്രശസ്തനായിരുന്നു.
  • ഹോമിയോപതി, സിദ്ധവൈദ്യം എന്നിവ സമന്വയിപ്പിച്ചുള്ള ചികിത്സാ രീതിയാണ് ഡോ.സി.പി.മാത്യു നടത്തിയിരുന്നത്.
  • കോട്ടയം മെഡിക്കൽ കോളേജിൽ വൈസ് പ്രിൻസിപ്പലായി സേവനം നടത്തിയിട്ടുണ്ട്.
5
2021-ലെ കെ.രാഘവൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്

ഉത്തരം :: കെ.വിദ്യാധരൻ

  • സംഗീത സംവിധായകൻ കെ.വിദ്യാധരനാണ് 2021-ലെ കെ.രാഘവൻ പുരസ്കാരം ലഭിച്ചത്.
  • കെ.രാഘവൻ മാസ്റ്റർ ഫൌണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
  • 50000 രൂപയാണ് പുരസ്കാരം തുക.
6
2021-ലെ വൈറ്റ് ഹൌസ് ഫെലോഷിപ്പിന് അർഹരായ ഇന്ത്യൻ വംശജർ ആരെല്ലാമാണ്

ഉത്തരം :: ജോസ് ബസു, സണ്ണി പട്ടേൽ, ആകാശ് ഷാ

  • 2021-ൽ 19 പേരെയാണ് വൈറ്റ് ഹൌസ് ഫെലോഷിപ്പിനായി പരിഗണിച്ചത് അതിൽ മൂന്നുപേർ ഇന്ത്യൻ വംശജരാണ്.
  • ഫെലോഷിപ്പ് ലഭിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ വാർഷിക ശബളത്തിൽ വൈറ്റ് ഹൌസ് ഉദ്യോഗസ്ഥരുടെയോ കാബിനറ്റ് സെക്രട്ടറിമാരുടെ കീഴിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും.
  • അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് വൈറ്റ് ഹൌസ്.
  • അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി യിലാണ് വൈറ്റ് ഹൌസ് സ്ഥിതിചെയ്യുന്നത്.
7
ചൈനയുടെ ആദ്യ സോളാർ പര്യവേക്ഷണ ഉപഗ്രഹം (Solar Exploration Satellite) ഏതാണ്

ഉത്തരം :: സിഹെ (Zihe)

  • Long March-2D എന്ന റോക്കറ്റിൽ തയ്യുവാൻ (Taiyuan) സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നാണ് ചൈനയുടെ ആദ്യ സോളാർ പരൃവേക്ഷണ ഉപഗ്രഹമായ സിഹെ വിക്ഷേപിച്ചത്.
  • പുരാതന ചൈനീസ് പുരാണങ്ങളിൽ കലണ്ടർ സൃഷ്ടിച്ച സൂര്യന്റെ ദേവതയായ സിഹെ (Zihe) യുടെ പേരാണ് സോളാർ പരൃവേക്ഷണ ഉപഗ്രഹത്തിന് നൽകിയിരിക്കുന്നത്.
  • ചൈനയുടെ തലസ്ഥാനം - ബെയ്ജിംഗ്
  • ചൈനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് - ഷി ജിൻപിംഗ്
  • ചൈനീസ് കറൻസി അറിയപ്പെടുന്നത് - റെൻമിൻബി
8
T20 ക്രിക്കറ്റ് ഫോർമാറ്റിൽ 300 കളികൾ നയിച്ച ആദ്യ ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കിയത്

ഉത്തരം :: എം.എസ്.ധോണി

9
123 ഇന്ത്യൻ സാറ്റലൈറ്റുകളുടെ പേരുകൾ മനപാഠമാക്കി ഒരു മിനിറ്റിൽ അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റൊക്കോർഡ്സ്, ഇന്ർനാഷണൽ ബുക്ക് ഓഫ് റൊക്കോർഡ്സ് എന്നിവയിൽ ഇടം നേടിയ മലയാളി വിദ്യാർത്ഥിനി

ഉത്തരം :: വോൾഗ മരിയ സുനിൽ

  • വയനാട് മുള്ളൻകൊല്ലി സ്വദേശിനിയാണ് വോൾഗ മരിയ സുനിൽ
10
ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ 50 കിലോമീറ്ററോളം കടന്ന് ചെന്ന് റെയ്ഡും അറസ്റ്റും നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയ സേനാ വിഭാഗം

ഉത്തരം :: ബോർഡർ സെക്യൂരിറ്റി ഫോർസ് (BSF)

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും