Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
ആദ്യ കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പരീക്ഷയിൽ പൊതുവിഭാഗത്തിൽ (സ്ട്രീം-1) ഒന്നാം റാങ്ക് ലഭിച്ചത്

എസ്.മാലിനി (ആലപ്പുഴ സ്വദേശി)


  • ആദ്യ KAS പരീക്ഷയിൽ നോൺ ഗസറ്റഡ് ഓഫിസർമാരുടെ വിഭാഗത്തിൽ സ്ട്രീം-2ഒന്നാം റാങ്ക് ലഭിച്ചത്
    - അഖില ചാക്കോ (കണ്ണൂർ സ്വദേശി

  • ആദ്യ KAS പരീക്ഷയിൽ ഗസറ്റഡ് ഓഫിസർമാരുടെ സ്ട്രീം-3 വിഭാഗത്തിൽ ഒന്നാം റാങ്ക് ലഭിച്ചത്
    - വി.അനൂപ് (കൊല്ലം സ്വദേശി)

  • KAS സ്ട്രീം-1 ലും സ്ട്രീ-2 ലും എസ്.സി വിഭാഗത്തിൽ ആദ്യ റാങ്ക് നേടിയത്
    - ഡോ.ചിത്ര (വെറ്റിറിനറി സർജൻ, വെറ്റിറിനറി കൌൺസിൽ പേരൂർക്കട)
2
2021-ലെ സമാധാന നൊബേൽ പുരസ്കാര ജേതാക്കൾ

മരിയ റെസ (ഫിലിപ്പീൻ), ദിമിത്രി മുറടോവ് (റഷ്യ)

  • സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനാണ് ഇരുവരും പുരസ്കാരം പങ്കിട്ടത്
    "റാപ്ലർ" എന്ന ന്യൂസ് വെബ്സൈറ്റിന്റെ സഹസ്ഥാപകയാണ് മരിയ റെസ, സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് അധികാരികൾ നടത്തിയ നുണപ്രചരങ്ങൾ റെസ വെബ്സൈറ്റ് വഴി തുറന്നുകാട്ടി. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെർട്ടിന്റെ വിവാദ ലഹരിമരുന്നുവേട്ടയിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവർ അന്വേഷിച്ച് കണ്ടെത്തി.

  • റഷ്യയിലെ പ്രധാന സ്വതന്ത്ര ദിനപത്രമായ നൊവയ ഗസറ്റയുടെ സ്ഥാപകരിലൊരാളാണ് ദിമിത്രി മുറടോവ്
3
18000 കോടി മുടക്കി എയർ ഇന്ത്യ വിമാനകമ്പനിയെ ഏറ്റെടുക്കുന്ന പ്രൈവറ്റ് കമ്പനി

ടലസ് പ്രൈവറ്റ് കമ്പനി (ടാറ്റ സൺസിന്റെ ഉപകമ്പനി)

  • 68 വർഷങ്ങൾക്ക് ശേഷമാണ് ടാറ്റയുടെ കൈകളിലേക്ക് എയർ ഇന്ത്യ തിരിച്ചുവരുന്നത്.
  • 1932-ൽ ടാറ്റാ സൺസ് ആരംഭിച്ച ടാറ്റാ എയർലൈൻസ് ആണ് 1946-ൽ എയർ ഇന്ത്യ ആയത്.
  • 1953-ൽ എയർ ഇന്ത്യയെ കേന്ദ്ര സർക്കാർ ഏറ്റെടുത്തിരുന്നു.
  • 1972-വരെ എയർ ഇന്ത്യയുടെ ചെയർമാൻ ജെ.ആർ.ഡി ടാറ്റ ആയിരുന്നു.

  • കേരളത്തിലേക്ക് ആദ്യമായി വിമാനമെത്തിയത് 1935-ലാണ്, തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ ആവശ്യപ്രകാരം ടാറ്റ ഏവിയേഷന ഗ്രൂപ്പാണ് കേരളത്തിലേക്ക് ആദ്യമായി വിമാന സർവ്വീസ് നടത്തിയത്. ബോംബെ മുതൽ തിരുവനന്തപുരം വരെയായിരുന്നു ആദ്യ യാത്ര. നെവിൻ വിൻസെന്റ് ആയിരുന്നു പൈലറ്റ്.
4
2021 ഒക്ടോബറിൽ യാത്രക്കാരെ ഉൾപ്പെടുത്തി ലോകത്തിനെ ആദ്യ ടാക്സിബോട്ട് (Taxibot) സർവ്വീസ് നടത്തിയ എയർബസ് കമ്പനി

എയർ ഏഷ്യ

5
2021-ലെ ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്

മുകേഷ് അംബാനി

  • തുടർച്ചയായ പതിനാലാം വർഷമാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തുന്നത്.

  • പട്ടികയിലെ ആദ്യ പത്തിൽ മുകേഷ് അമ്പാനിക്ക് പിറകിൽ ഗൌതം അദാനി (Adani Ports & SEZ), ശിവ നാടർ (HCL Technologies), രാധാകൃഷ്ണൻ ദമാനി (Avenue Supermarts), സൈറസ് പൂനാവാല (Serum Institute of India), ലക്ഷ്മി മിത്തൽ (ArcelorMittal), സാവിത്രി ജിൻഡാൽ (OP Jindal Group), ഉദയ് കോടക് (Kotak Mahindra Bank),
    പല്ലോഞ്ചി മിസ്ട്രി (Shapoorji Pallonji Group), കുമാർ ബിർല (Aditya Birla Group) എന്നിവരാണ്
6
2021-ലെ ഫോർബ്സിന്റെ റിപ്പോർട്ട് പ്രകാരം വ്യക്തിഗത സമ്പത്തിൽ ഏറ്റവും മുന്നിലുള്ള മലയാളി

എം.എ.യൂസഫലി

  • 2021-ലെ ഫോർബ്സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ 100 പേരുടെ പട്ടികയിൽ 38-ാം സ്ഥാനത്താണ് എം.എ.യൂസഫലി.
  • 37,500 കോടി രൂപയാണ് യൂസഫലിയുടെ 2021 ലെ ആസ്തി.

  • സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നാമതായുള്ളത് മുത്തൂറ്റ് ഫിനാൻസ് ആണ്. 48000 കോടി രൂപയാണ് മുത്തൂറ്റ് ഫിനാൻസിന്റെ ആസ്തി.
7
2021-ലെ ലോക ആവാസ ദിനത്തിന്റെ (World Habitat Day-2021) പ്രമേയം എന്താണ്

കാർബൺ രഹിത ലോകത്തിനായി നഗര പ്രവർത്തനം ത്വരിതപ്പെടുത്തുന്നു (Accelerating urban action for a carbon-free world)


  • ലോക അവാസ ദിനമായി ആചരിക്കുന്ന ദിവസം - എല്ലാവർഷവും ഒക്ടോബർ മാസത്തെ ആദ്യ തിങ്കളാഴ്ച

  • യു.എൻ ആണ് എല്ലാവർഷവും ഒക്ടോബർ മാസത്തെ ആദ്യ തിങ്കളാഴ്ച World Habital Day ആയി ആചരിക്കാൻ നിർദ്ദേശിച്ചത്.

  • 1986-ൽ നൈറോബി, കെനിയയിലാണ് ആദ്യ ലോക ആവാസ ദിനം ആചരിച്ചത്.
8
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ (World Wrestling Championships) വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം

ആൻഷു മാലിക്

  • 2021 ഒക്ടോബറിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻ ഷിപ്പിലാണ് ആൻഷു മാലിക് വെള്ളിമെഡൽ നേടിയത്, ഇന്ത്യയുടെ സരിത മോർ വെങ്കലമെഡലും നേടുകയുണ്ടായി.

  • 2021-ലെ 17-മത് World Wresling Championship നടന്നത് - ഓസ്ലോ, നോർവേ
9
2021 ഒക്ടോബറിൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ വ്യക്തി

അഡ്വ. ബസന്ത് ബാലാജി

10
2021-ലെ ICC പുരുഷ T-20 ലോകകപ്പിലെ അമ്പയർ പാനലിൽ ഉൾപ്പെട്ട ഒരേയൊരു ഇന്ത്യാക്കാരൻ ആരാണ്

നിഥിൻ മേനോൻ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും