Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
ലോക അധ്യാപക ദിനമായി ആചരിക്കുന്ന ദിവസം

ഒക്ടോബർ - 5

  • ആഗോളതലത്തിൽ 1994-മുതലാണ് യുനെസ്കോ ഒക്ടോബർ 5 ലോക അധ്യാപക ദിനമായി ആചരിച്ചു തുടങ്ങിയത്.
  • ഇന്ത്യയിൽ ദേശീയ അധ്യാപക ദിനമായി ആചരിക്കുന്ന ദിവസം സെപ്റ്റംബർ 5 ആണ്.

  • ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും, പ്രശസ്ത അധ്യാപകനും, തത്ത്വചിന്തകനുമായ ഡോ.എസ്.രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് ഇന്ത്യയിൽ ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.
  • 1961-മുതലാണ് ഇന്ത്യയിൽ സെപ്തംബർ 5 ദേശീയ അധ്യാപക ദിനമായി അചരിച്ചു തുടങ്ങിയത്.

പല രാജ്യങ്ങളിലും അധ്യാപകദിനം വ്യത്യസ്ത ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്.

  • ബംഗ്ലാദേശ് - ഒക്ടോബർ 4
  • ചൈന - സെപ്റ്റംബർ 10
  • പാകിസ്ഥാൻ - ഒക്ടോബർ 5
  • ശ്രീലങ്ക - ഒക്ടോബർ 6
  • നേപ്പാൾ - നേപ്പാൾ കലണ്ടർ പ്രകാരം ആശാദ് മാസത്തിലെ പൂർണ്ണ ചന്ദ്രദിനം
2
2021-ൽ ലോക അധ്യാപക ദിനത്തിന്റെ പ്രമേയം എന്തായിരുന്നു

Teachers at the heart of education recovery (വിദ്യാഭ്യാസ വീണ്ടെടുക്കലിന്റെ ഹൃദയത്തിൽ അധ്യാപകർ)

3
ഇന്ത്യയിലാദ്യമായി ഗ്രാമീണ മേഖലയിൽ 5ജി ഇന്റർനെറ്റ് പരീക്ഷണം നടത്തിയത്.

എയർടെൽ

  • ഡൽഹിയിലെ ഭായിപ്പൂരിലെ ഗ്രാമത്തിലാണ് ടെലികോം വകുപ്പ് അനുവദിച്ച പ്രത്യേക സ്പെക്ട്രം ഉപയോഗിച്ച് പരീക്ഷണം നടത്തിയത്.
  • എറിക്സൺ കമ്പനിയുമായി ചേർന്നാണ് എയർടെൽ 5ജി പരീക്ഷണം നടത്തിയത്.
  • 10 കിലോമീറ്റർ ചുറ്റളവിൽ സെക്കൻഡിൽ 200 എം.ബി വേഗം രേഖപ്പെടുത്തിയതായി എയർടെൽ അറിയിച്ചു.
  • 2021 മേയിൽ ആണ് ടെലികോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ, എം.ടി.എൻ.എൽ എന്നിവയ്ക്ക് 5ജി സേവനത്തിന്റെ പരീക്ഷണം നടത്താൻ കേന്ദ്രം അനുമതി നൽകിയിരുന്നു.
4
2021-ലെ ഭൌതികശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചവർ

സ്യൂകുറോ മനാബെ (ജപ്പാൻ), ക്ലോസ് ഹാസൽമാൻ (ജർമ്മനി) & ജോർജിയോ പാരിസി (ഇറ്റലി)

  • കാലാവസ്ഥ പോലെയുള്ള സങ്കീർണ്ണമായ പ്രതിഭാസങ്ങളുടെ പ്രവചന പഠനം സാധ്യമാക്കിയ ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്.
  • ഒരു കോടി സ്വീഡിഷ് ക്രോണറാണ് (8.46 കോടി രൂപ) പുരസ്കാര തുക.
  • പുരസ്കാരത്തിന്റെ പകുതി തുക ജോർജിയോ പാരിസിക്കും ബാക്കി പകുതി മനാബെയും ഹാസൽമാനും തുല്യമായി പങ്കിടും.
5
ഇന്ത്യയും ശ്രീലങ്കും തമ്മിലുള്ള 8-മത് മിത്രശക്തി-21 (#MitraShakti21) സൈനികാഭ്യാസം 2021 ഒക്ടോബർ മാസം നടക്കുന്നത് എവിടെയാണ്

ശ്രീലങ്കയിലെ അമ്പാറയിലെ കോംബാറ്റ് ട്രെയിനിംഗ് സ്കൂളിൽ

  • 2021 ഒക്ടോബർ 4 മുതൽ 15 വരെ 12 ദിവസം നീണ്ടു നിൽക്കുന്ന ജന്ത്യ-ശ്രീലിങ്ക സംയുക്ത സൈനികാഭ്യാസമാണ് മിത്രശക്തി-21 എന്ന പേരിൽ അറിയപ്പെടുന്നത്.
6
2021-ൽ റോമിൽ തീപിടുത്തത്തിൽ ഭാഗികമായി തകർന്ന ഒന്നരനൂറ്റാണ്ട് പഴക്കമുള്ള ചരിത്ര പ്രധാനമായ പാലം

ഇൻഡസ്ട്രി പാലം

7
മാങ്ങയുടെ തൊലി, പൈനാപ്പിളിന്റെ ഇലകൾ തുടങ്ങി കാർഷിക മാലിന്യങ്ങളിൽ നിന്നും (Vegan Leather) തുകൽ ഉൽപന്നം നിർമ്മിക്കാനെരുങ്ങുന്ന സ്ഥാപനം

NIIST (National Institute for Interdsciplinary Science and Technology)

8
വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങൾ ഒരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി അറിയപ്പടുന്നത്

അഗ്രി ന്യൂട്രി ഗാർഡൻ

9
ജീവകോശങ്ങളിലെ പല പ്രക്രിയകൾക്കും അവശ്യസമയത്ത് ഊർജ്ജം ലഭ്യമാക്കുന്ന എ.ടി.പി (അഡിനോസിൻ ട്രൈഫോസ്ഫേറ്റ്) നിർമ്മിക്കുന്ന നാല് ഇലക്ട്രോണുകളിൽ നാലാമത്തെയും അവസാനത്തേതിന്റെയും പ്രതിപ്രവർത്തനം കണ്ടെത്തിയതിലൂടെ ആഗോള ശാസ്ത്ര പ്രതിഭാ പട്ടികയിൽ ഇടം പിടിച്ച മലയാളി

അലക്സ് ജോസ്

  • അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ പ്രൊഫ.എഡ്വേർഡ് സോളമന്റെ കീഴിൽ അവസാന വർഷ ഗവേഷണവിദ്യാർഥിയാണ് ത്യശൂർ ആദൂരിലെ 27-കാരനായ അനക്സ് ജോസ്.
  • 2018-ൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഗവേഷണത്തിന് പ്രവേശനം കിട്ടിയ ഏക ഇന്ത്യക്കാരനുമാണ് അനക്സ് ജോസ്.
  • ശ്വസനപ്രിക്രിയയിലൂടെ രക്തത്തിലലിയുന്ന ഓക്സിജൻ തന്മാത്ര പിന്നീട് ഊർജ തന്മാത്രയായി മാറി (അഡിനോസിൻ ട്രൈഫോസഫേറ്റ്-എ.ടി.പി) സംഭരിച്ച് അവശ്യസമയത്ത് ഊർജ്ജം നൽകുകയാണ് ചെയ്യുന്നത്.
  • എ.ടി.പി.നിർമ്മിക്കുന്നത് നാല് ഇലക്ട്രോണുകളുടെ പ്രതി പ്രവർത്തനം മൂലമാണെന്ന് ശാസ്ത്രലോകം മുൻപ് കണ്ടെത്തിയിരുന്നു. അതിൽ മൂന്നെണ്ണത്തിന്റെ പ്രതിപ്രവർത്തനവും നേരത്തേ  കണ്ടെത്തിയിരുന്നു. അവസാന ഇലക്ട്രോണിന്റെ പ്രതിപ്രവർത്തനം കണ്ടെത്താനായി കാലങ്ങളായുള്ള പരിശ്രമത്തിലായിരുന്നു ശാസ്ത്രലോകം. ഈ അത്യപൂർവ കണ്ടെത്തലാണ് അനക്സിലൂടെ യാഥാർഥ്യമായിരിക്കുന്നത്.
  • അനക്സിന്രെ ഈ കണ്ടെത്തൽ ആഗോള ശാസ്ത്രമാസികയായ "സയൻസ്" ആണ് പുറത്ത് വിട്ടത്.
10
തപസ്യ കലാസാഹിത്യവേദിയുടെ പ്രഫ.തുറവൂർ വിശ്വഭരൻ പുരസ്കാരം 2021 ലഭിച്ചത്

ആഷാമേനോൻ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും