കേരള പി.എസ്.സി LDC, LGS ഉൾപ്പെടെയുള്ളവയുടെ മെയിൻ പരീക്ഷകൾ മാറ്റി

കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച  അറിയിപ്പ് പ്രകാരം 2021 ഒക്ടോബർ മാസം 23-ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന ലോവർ ഡിവിഷൺ ക്ലാർക്ക് മുഖ്യ പരീക്ഷയും 2021 ഒക്ടോബർ മാസം 30-ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, ബോട്ട് ലാസ്കർ, സീമാൻ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷയും സാങ്കേതിക കാരണങ്ങളാൽ യഥാക്രമം 2021 നവംബർ മാസം 20, 27 തീയതിയിലേയ്ക്കു മാറ്റി വച്ചിരിക്കുന്നു എന്നറിയിച്ചിട്ടുണ്ട്.