Various exams, including 10th Level Main Exam have been rescheduled by Kerala PSC. Latest Kerala PSC News sponsored by PSCPQS Online.com

കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ വന്ന ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, പത്താംക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യ പരീക്ഷകൾക്കായി പ്രസിദ്ധീകരിച്ച പരീക്ഷാകലണ്ടറിൽ 2021 ഡിസംബർ 2, 10 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ പൊതുപരീക്ഷയായി 2021 ഡിസംബർ 11 ന് നടത്തുമെന്നും. ഡിസംബർ 11ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഫീൽഡ് വർക്കർ തസ്തികയുടെ മുഖ്യപരീക്ഷ 2021 ഡിസംബർ 10 നും, അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (കാറ്റഗറി നമ്പർ - 288/2019)  തസ്തികയിലേയ്ക്ക് 06.10.2021 തീയതിയിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എഴുത്തു പരീക്ഷ, പ്രസ്തുത ദിവസം IGC NET / JRF പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ, 28.10.2021 തീയതിയിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നും അറിയിച്ചുട്ടുണ്ട്. മാറ്റങ്ങൾ അടങ്ങിയ പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റിൽ പുതിക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മറ്റൊന്ന് നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് 2021 സെപ്തംബർ 13 മുതൽ 17 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രമാണപരിശോധന, നിയമനപരിശോധന എന്നിവ മാറ്റിവച്ചിട്ടുണ്ട്. കൂടാതെ പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷയും മാറ്റിയിട്ടുണ്ട്. 

കൊല്ലം, എറണാകുളം മേഖലാ ഓഫീസുകളിൽ നിശ്ചയിച്ച ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷകൾക്കും, വകുപ്പ്തല പരീക്ഷകൾക്കും യാതൊരു മാറ്റവുമില്ല എന്നും, മാറ്റിയ പരീക്ഷകളുടെ പുതിക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേരള പി.എസ്.സി അറിയിച്ചിട്ടുണ്ട്.