Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair September 2021, Current Event September 2021, Latest Current Affairs September 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily

1
2020-ലെ മികച്ച ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത് [Who won the Kerala Film Critics Award for Best Picture 2020?]

     
A
  ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
     
B
  അയ്യപ്പനും കോശിയും
     
C
  വെള്ളം
     
D
  സൂഫിയും സുജാതയും


ഉത്തരം :: ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ [The Great Indian Kitchen]

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് - 2020

  • മികച്ച ചിത്രം - ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം - ജിയോ ബേബി)
  • മികച്ച സംവിധായകൻ - സിദ്ധാർഥ ശിവ (ചിത്രം -എന്നിവർ)
  • മികച്ച നടൻ - പൃഥിരാജും, ബിജുമേനോനും പങ്കിട്ടു (ചിത്രം - അയ്യപ്പനും കോശി)
  • മികച്ച നടി - സുരഭിയും (ചിത്രം - ജ്വാലാമുഖി), സംയുക്ത മേനോനും (ചിത്രം - ആണും പെണ്ണും, വെള്ളം, വൂൾഫ്) പങ്കിട്ടു
  • സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്രരത്നം പുരസ്കാരം ലഭിച്ചത് - കെ.ജി.ജോർജ് (സംവിധായകൻ)
  • ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് - കെ.ഹരികുമാർ (സംവിധായകൻ) - (40 വർഷത്തെ സമഗ്ര സംഭാവന)
  • മികച്ച രണ്ടാമത്തെ ചിത്രം - വെള്ളം (സംവിധായകൻ - പ്രജീഷ് സെൻ)
  • മികച്ച ജനപ്രിയ ചിത്രം - സൂഫിയും സുജാതയും
  • മികച്ച ബാല ചിത്രം - ബൊണാമി
  • മികച്ച ജീവചരിത്ര സിനിമ - വിശുദ്ധ ചാവറയച്ചൻ
  • മികച്ച പരിസ്ഥിതി ചിത്രം - ഒരിലത്തണലിൽ
  • അനുഷ്ടാന കലയെ ആസ്പദമാക്കിയുള്ള മികച്ച ചിത്രം - പച്ചത്തപ്പ്, ഉരിയാട്ട്
  • മികച്ച സംസ്കൃത ചിത്രം - ഭഗവദ്ദജ്ജുകം
  • മികച്ച സഹനടൻ - സുധീഷ് (എന്നിവർ)
  • മികച്ച സഹനടി - മമിത ബൈജു (ഖോ ഖോ)
  • മികച്ച ബാലതാരം - മാസ്റ്റർ സിദ്ധാർഥ (ബൊണാമി), ബേബി ക്യഷ്ണശ്രീ (കാന്തി)
  • മികച്ച തിരക്കഥ - സച്ചി (അയ്യപ്പനും കോശിയും)
  • മികച്ച ഗാനരചന - ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ (രണ്ടാം നാൾ)
  • മികച്ച സംഗീത സംവിധായകൻ - എം.ജയചന്ദ്രൻ (സൂഫിയും സുജാതയും)
  • മികച്ച ഗായകൻ - പി.കെ.സുനിൽകുമാർ (പെർഫ്യൂം)
  • മികച്ച ഗായിക - കെ.എസ്.ചിത്ര (പെർഫ്യൂം)
2
"മാമ ആഫ്രിക്ക" എന്ന നോവൽ എഴുതിയത് [Who wrote the novel "Mama Africa"?]

     
A
  എം.ടി.വാസുദേവൻ നായർ
     
B
  ബെന്യാമിൻ
     
C
  സച്ചിദാനന്ദൻ
     
D
  ടി.ഡി.രാമകൃഷ്ണൻ


ഉത്തരം :: ടി.ഡി.രാമകൃഷ്ണൻ [T D Ramakrishnan]

  • വി.ടി.സ്മാരക ട്രസ്റ്റിന്റെ 2021-ലെ സാഹിത്യ പുരസ്കാരം ടി.ഡി.രാമകൃഷ്ണന് നേടികൊടുത്ത കൃതിയാണ് "മാമാ ആഫ്രിക്ക" എന്നത്.
3
കെഎസ്ആർടിസി സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള റീട്ടെയിൽ പെട്രോൾ, ഡീസൽ പമ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളുമായി കൈകോര്‍ത്തുകൊണ്ട്‌ കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കുന്ന നൂതന സംരംഭം [What is the innovative initiative taken by KSRTC in collaboration with Central Public Sector Oil Companies to make available to the public the retail petrol and diesel pumps set up at KSRTC Station premises?]

     
A
  കെ.എസ്.ആര്‍.ടി.സി സേവന യാത്ര
     
B
  കെ.എസ്.ആര്‍.ടി.സി ഫ്യൂവല്‍സ്‌
     
C
  കെ.എസ്.ആര്‍.ടി.സി യാത്രാ ഫ്യൂവല്‍സ്‌
     
D
  കെ.എസ്.ആര്‍.ടി.സി റെഡി ഫ്യുവൽസ്


ഉത്തരം :: കെ.എസ്.ആര്‍.ടി.സി. യാത്രാ ഫ്യൂവല്‍സ്‌ [KSRTC Yatra Fuels]

  • കെ.എസ്.ആര്‍.ടി.സി. കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളുമായി കൈകോര്‍ത്തുകൊണ്ട്‌ നടപ്പിലാക്കുന്ന നൂതന സംരംഭമാണ് “കെ.എസ്.ആര്‍.ടി.സി. യാത്രാ ഫ്യൂവല്‍സ്‌.”
4
2021 സെപ്റ്റംബറിൽ ബഹിരാകാശ ഗവേഷണത്തിനായി ISRO യുമായി ധാരണാ പത്രം ഒപ്പിട്ട ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജൻസി [Which was the first private space agency to sign a memorandum of understanding (MoU) with ISRO for space research in September 2021?]

     
A
  സ്പേസ് എക്സ്
     
B
  വെർജിൻ ഗലാറ്റിക്സ്
     
C
  സകൈറൂട്ട് എയ്റോസപേസ്
     
D
  സ്റ്റാർ ലിങ്ക്


ഉത്തരം :: സ്കൈറൂട്ട് എയ്റോസ്പേസ് [Skyroot Aerospace]

5
ഉപഗ്രഹങ്ങൾ വഴി ഇന്റർനെറ്റ് സംവിധാനം വിവിധ രാജ്യങ്ങളിൽ ലഭ്യമാക്കുന്ന എലോൺ മസ്കിന്റെ പദ്ധതിയുടെ പേര് [Name of Elon Musk's plan to make the Internet accessible via satellite in various countries?]

     
A
  സ്റ്റാർ ലിങ്ക്
     
B
  സൈബർ ലിങ്ക്
     
C
  വെബ് ലിങ്ക്
     
D
  ഗ്രിഡ് ലിങ്ക്


ഉത്തരം :: സ്റ്റാർ ലിങ്ക് [Star Link]

6
75-ൽ കൂടുതൽ പ്രായമുള്ള വ്യക്ഷങ്ങൾക്ക് പ്രതിവർഷം 2500 രൂപ പെൻഷൻ ലഭിക്കുന്ന "പ്രാണവായു ദേവത" പെൻഷൻ പദ്ധതി ആരംഭിച്ച സംസ്ഥാനം [Which state has started the 'Pranavayu Devatha' pension scheme which provides a pension of Rs. 2500 / - per annum to Trees above 75 years of age?]

     
A
  മഹാരാഷ്ട്ര
     
B
  ഹരിയാന
     
C
  ഉത്തർപ്രദേശ്
     
D
  കർണാടക


ഉത്തരം :: ഹരിയാന [Hariyana]

  • 75-വർഷത്തിൽ കൂടുതൽ പഴക്കമുള്ള വ്യക്ഷങ്ങൾക്ക് പൈതൃക പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്
7
സപ്ലൈകോ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് അവരുടെ സൂപ്പർ മാർക്കറ്റുകൾ വഴി വിതരണം ആരംഭിച്ച ഗ്യാസ് സിലിൻഡർ [Name of the gas cylinder that Supplyco started distributing through its supermarkets in collaboration with Indian Oil Corporation]

     
A
  ഛോട്ടൂസ് ഗ്യസ്
     
B
  ഛോട്ടു ഗ്യാസ്
     
C
  സപ്ലൈക്കോ ഗ്യാസ്
     
D
  സപ്ലൈ ഗ്യാസ്


ഉത്തരം :: ഛോട്ടു ഗ്യാസ് [Chhotu Gas]

  • അഞ്ചുകിലോയുടെ ഗ്യാസ് സിലിണ്ടറാണ് "ഛോട്ടു" എന്ന പേരിൽ സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകൾ വഴി വിതരണം ആരംഭിച്ചിരിക്കുന്നത്.
  • ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സപ്ലൈക്കോ ഇതിനായി കരാർ ഉണ്ടാക്കിയിട്ടുണ്ട്.
8
"കിലെ (KILE)" യുടെ ചെയർമാനായി 2021-ൽ പുതിയതായി ചുമതലയേറ്റത് [Who will be the new Chairman of "KILE" in 2021?]

     
A
  കെ.എൻ.ഗോപിനാഥ്
     
B
  ചെറിയാൻ ഫിലിപ്പ്
     
C
  ടി.എൻ.സീമ
     
D
  കെ.എസ്.സുനിൽ കുമാർ


ഉത്തരം :: കെ.എൻ.ഗോപിനാഥ് [K.R.Gopinath]

  • കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലേ) എന്നത്.
9
ലോക മുളദിനം എന്നാണ് [World Bamboo Day]

     
A
  സെപ്റ്റംബർ 16
     
B
  സെപ്റ്റംബർ 17
     
C
  സെപ്റ്റംബർ 18
     
D
  സെപ്റ്റംബർ 19


ഉത്തരം :: സെപ്റ്റംബർ 18 [September 18]

  • 2009- ബാങ്കോക്കിൽ വച്ച് നടന്ന ലോക ബാംബൂ ഓർഗനൈസേഷനിലാണ് സെപ്റ്റംബർ 18 ലോക ബാംബൂ (മുള) ദിനമായി ആചരിക്കാൻ തീരുമാനമായത്.
  • ആദ്യ ബാംബൂ ദിനാചരണം നടന്നത് നാഗാലാന്റിലായിരുന്നു.
  • പുല്ല് വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യമാണ് - മുള
  • ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമാണ് - മുള

10
2021 സെപ്റ്റംബറിൽ മരണമടഞ്ഞ മലയാളി ഭൌതിക ശാസ്ത്രജ്ഞനും പത്മശ്രീ പുരസ്കാരം ജേതാവുമായ വ്യക്തി [Who is the Padma Shri award winning Malayalee physicist who passed away in September 2021?]

     
A
  ഓസ്കാർ ഫെർണാണ്ടസ്
     
B
  പ്രൊഫ.താണു പദ്മനാഭൻ
     
C
  ഡോ.ഇ.സി.ജി.സുദർശൻ
     
D
  പ്രൊഫ.സ്മൃതി നാരായൺ ചാറ്റർജി


ഉത്തരം :: പ്രൊഫ.താണു പദ്മനാഭൻ [Prof. Thanu Padmanabhan]

  • കേരള സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ശാസ്ത്രമേഖലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രൊഫ. താണു പദ്മനാഭന് 2021-ൽ ലഭിച്ചിരുന്നു
  • ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം 1984 ലഭിച്ച അദ്ദേഹത്തിന് ഭട്നഗർ ശാസ്ത്ര പുരസ്കാരം (1996), ബിർള ശാസ്ത്രപുരസ്കാരം (1991) ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
  • 2007-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും