ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 26, 2021

Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
2020 - ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് മലയാള ഭാഷാ വിഭാഗത്തിൽ നേടിയ സാഹിത്യകാരൻ [Who is the winner of Kendra Sahitya Akademi Award 2020 in Malayalam Language category?]

     
A
  അബിൻ ജോസഫ്
     
B
  ഗ്രേസി
     
C
  വി.മധുസൂദനൻ നായർ
     
D
  പ്രഫ. ഓംചേരി എൻ.എൻ.പിള്ള


ഉത്തരം :: പ്രഫ. ഓംചേരി എൻ.എൻ.പിള്ള [Prof.Omcheri N.N. Pillai]

  • പ്രഫ. ഓംചേരിയ്ക്ക് 2020-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി
    - ആകസ്മികം (ഓർമ്മക്കുറിപ്പ്)
    - പ്രഫ. ഓംചേരിയുടെ ആകസ്മികം എന്ന ഓർമ്മക്കുറിപ്പ് 2016-ലാണ് പ്രകാശനം ചെയ്തത്.
  • പ്രഫ. ഓംചേരി യ്ക്ക് 1972-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടികൊടുത്ത നാടകം ഏതാണ്
    - പ്രളയം
    - ഈ വെളിച്ചം നിങ്ങളുടേതാകുന്നു, ചെരുപ്പ് കടിക്കില്ല എന്നത് പ്രധാന നാടകങ്ങളാണ്
    - പ്രളയം, തേവരുടെ ആന, കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റദ്ധരിക്കപ്പെടുന്നു എന്നിവ ഓംചേരിയുടെ പ്രധാന നോവലുകളാണ്
  • പ്രഫ ഓംചേരിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവന പുരസ്കാരം ലഭിച്ച വർഷം
    - 2010
  • ബഹറൈൻ കേരളീയ സമാജം സാഹിത്യത്തിലെ സമഗ്രസംഭാനയ്ക്ക് നൽകുന്ന പുരസ്കാരം 2021-ൽ ലഭിച്ചത്
    - പ്രഫ. ഓം ചേരി എൻ.എൻ.പിള്ള
  • കേന്ദ്ര സാഹിത്യഅക്കാദമിയുടെ 2020-ലെ ബാലസാഹിത്യപുരസ്കാരം മലയാളം ഭാഷാ വിഭാഗത്തിൽ ലഭിച്ചത്
    - ഗ്രേസി (വാഴ്ത്തപ്പെട്ട പൂച്ച - കഥാസമാഹാരം)
  • കേന്ദ്ര സാഹിത്യഅക്കാദമിയുടെ 2020-ലെ യുവസാഹിത്യപുരസ്കാരം മലയാളം ഭാഷാ വിഭാഗത്തിൽ ലഭിച്ചത്
    - അബിൻ ജോസഫ് (കല്യാശേരി തീസീസ് - കഥാസമാഹാരം)
  • 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് മലയാളം വിഭാഗത്തിൽ ലഭിച്ചത്
    - വി.മധുസൂദനൻ നായർ (അച്ഛൻ പിറന്ന വീട് - കവിത)
  • 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് മലയാളം വിഭാഗത്തിൽ ലഭിച്ചത്
    - എസ്.രമേശൻ നായർ (ഗുരു പൌർണമി - കവിത)
2
അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ ദൌത്യത്തിന് നൽകിയിരിക്കുന്ന പേര് [What is the name of India's evacuation mission from Afghanistan?]

     
A
  ഓപ്പറേഷൻ ദേവി ശക്തി
     
B
  ഓപ്പറേഷൻ താലിബാൻ
     
C
  ഓപ്പറേഷൻ അഫ്ഗാനിസ്ഥാൻ
     
D
  ഓപ്പറേഷൻ വിജയ്


ഉത്തരം :: ഓപ്പറേഷൻ ദേവി ശക്തി [Operation Devi Sakthi]

3
യു.എസ് ലെ ന്യൂയോർക്ക് സംസ്ഥാനത്തെ ആദ്യ വനിതാ ഗവർണറായി അധികാരമേറ്റത് [Who became the first woman governor of the state of New York in the United States?]

     
A
  കാത്തി ഹോകൽ
     
B
  മീരാ നായർ
     
C
  കമല ഹാരിസ്
     
D
  ഹിലാരി ക്ലിന്റൻ


ഉത്തരം :: കാത്തി ഹോകൽ [Kathy Hochul]

4
2021 ഓഗസ്റ്റ് മാസം "ഗ്രേസ്" എന്ന ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം [Which country was devastated by Hurricane "Grace" in August 2021?]

     
A
  മെക്സിക്കോ
     
B
  അമേരിക്ക
     
C
  ഓസ്ട്രേലിയ
     
D
  ചൈന


ഉത്തരം :: മെക്സിക്കോ [Mexico]

5
2021 ഓഗസ്റ്റിൽ അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ കൊടുങ്കാറ്റ് [Which storm caused the state of emergency to be declared in New York City, USA in August 2021?]

     
A
  ഫ്രെഡ്
     
B
  ഹെന്റി
     
C
  ഗ്രേസ്
     
D
  എൽസ


ഉത്തരം :: ഹെന്റി [Henri]

6
സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥം അറിയപ്പെടുന്നത്. [Holy book of Sikhism known as]

     
A
  ഗുരു ഗ്രന്ഥസാഹിബ്
     
B
  സെന്റ് അവസ്റ്റ
     
C
  അംഗാസ്
     
D
  ത്രിപീഠിക


ഉത്തരം :: ഗുരു ഗ്രന്ഥസാഹിബ് [Guru Granth Sahib]

  • അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരകളിൽ സൂക്ഷിച്ചിരുന്ന ഗുരു ഗ്രന്ഥ സാഹിബിന്റെ മൂന്നു പതിപ്പുകൾ (സരൂപ്) അടുത്ത ദിവസങ്ങളിൽ ഇന്ത്യയിൽ എത്തിച്ചിരുന്നു.
  • കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി ഗുരുഗ്രന്ഥ സാഹിബിന്റെ പകർപ്പുകൾ തലയിൽ ചുമന്ന് വിമാനത്താവളത്തിന് പുറത്തെത്തിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡികളിലും മാധ്യമങ്ങളിലും വൈറലായിരുന്നു.
  • ഗുരുഗ്രന്ഥ സാഹിബിന്റെ 13 പകർപ്പുകളാണ് അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നത് അതിൽ 7 എണ്ണം മുന്നേ ഇന്ത്യയിൽ എത്തിച്ചിരുന്നും ഇനി 3 എണ്ണം കൂടി കൊണ്ടുവരാനുണ്ട്.
  • അഫ്ഗാനിസ്ഥാൻ താലിബാൻ അക്രമിച്ച് പിടിച്ചെടുത്തതിനാലാണ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാൻ മുൻകൈയെടുത്തത്.

  • 1706-ൽ ഗുരു ഗോബിന്ദ് സിങ് ആണ് ഗുരു ഗ്രന്ഥ സാഹിബിനെ വിശുദ്ധ ഗ്രന്ഥമായി പ്രഖ്യാപിച്ചത്.
  • ജീവിച്ചിരുന്ന സിഖ് ഗുരുക്കന്മാരിലെ അവസാനത്തെ അംഗമായ ഗുരു ഗോബിന്ദ് സിങ് 1699-ൽ സിഖ് ഖൽസയ്ക്ക് രൂപം നൽകുകയും, തുടർന്ന് സിഖ് മതത്തിന്റെ ഗുരുസ്ഥാനം പതിനൊന്നാമത്തേയും എന്നന്നേക്കുമുള്ളുതമായ ഗുരുവായ ഗുരു ഗ്രന്ഥ സാഹിബിന് കൈമാറുകയും ചെയ്തത്.
  1. സിഖ് മതം സ്പാപിച്ചത് - ഗുരു നാനാക്ക്
  2. സിക്കുകാരുടെ അരാധനാലയം - ഗുരുദ്വാര
  3. ഗുരു ഗ്രന്ഥ സാഹിബ് ക്രോഡീകരിച്ചത് - ഗുരു അർജുൻദേവ്
  4. പാഴ്സികളുടെ പുണ്യഗ്രന്ഥം - സെന്റ് അവസ്റ്റ
  5. ജൈനമതക്കാരുടെ വിശുദ്ധ ഗ്രന്ഥം - അംഗാസ്
  6. ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം - ത്രിപീഠിക
7
ലോകത്താദ്യമായി കുട്ടികൾ നടത്തുന്ന ഇന്റർനെറ്റ് റേഡിയോ 2021-ലെ ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരുന്നു. ഏതാണാ ഇന്റർനെറ്റ് റേഡിയോ [The world's first children's internet radio was included in the 2021 Incredible Book of Records. Which is that internet radio?]

     
A
  റേഡിയോ കേരള
     
B
  സാഹിതി വാണി
     
C
  വിസ്മയ
     
D
  റേഡിയോ മാമാങ്കം


ഉത്തരം :: സാഹിതി വാണി [Sahithy Vani]

  • 2020 നവംബറിൽ ലോകവിദ്യാർത്ഥി ദിനത്തിൽ ആരംഭിച്ച സാഹിതി വാണിയിൽ, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഇതിലെ അംഗങ്ങളും അവതാരകരുമാണ്.
  • സാഹിതി വാണി 1.14 എന്നതാണ് റേഡിയോയുടെ മുഴുവൻ പേര്, 1.14 സാങ്കല്പിക ബാന്റ് സൂചിപ്പിക്കുന്നത് തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിലെ വാഹന രജിസ്ട്രേഷൻ നമ്പരാണ്. കേരളത്തെ ഒറ്റ യുണാറ്റായി കണ്ടുകൊണ്ടാണ് കുട്ടികളുടെ റേഡിയോ പ്രവർത്തിക്കുന്നത്. 
  • പ്രമുഖ സ്കൂൾ റേഡിയോ കൺസൾട്ടന്റും അധ്യാപകനുമായ ബിന്നി സാഹിതിയാണ് ഈ ഇന്റർനെറ്റ് റേഡിയോയുടെ സ്ഥാപകൻ.
8
2021 ഓഗസ്റ്റ് മാസം അന്തരിച്ച ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരൻ ഏത് കായിക ഇനത്തിലാണ് പ്രശസ്തനായിരുന്നത് [Olympian O. Chandrasekharan, who passed away in August 2021, was famous in which sport?]

     
A
  ജാവലിൻ ത്രോ
     
B
  ഫുഡ്ബോൾ
     
C
  ഹോക്കി
     
D
  ഗുസ്തി


ഉത്തരം :: ഫുഡ്ബോൾ [Football]

  • 1958 മുതൽ 1966 വരെ ഇന്ത്യയ്ക്കുവേണ്ടി ഫുഡ്ബോൾ ജഴ്സിയണിഞ്ഞ മലയാളി താരമാണ് ഒ.ചന്ദ്രശേഖരൻ.
  • ത്യശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ് ചന്ദ്രശേഖരൻ
  • 1960-ലെ റോം ഒളിമ്പിക്സിൽ കളിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിലെ അംഗമായിരുന്നു.
  • 1962-ൽ ഏഷ്യൻ ഗെയിംസ് ഫുഡ്ബോളിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു.
  • 1964-ൽ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനായിരുന്നു, അതിലൂടെ ആദ്യമായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങുന്ന മലയാളി എന്ന നേട്ടവും കൈവരിച്ചു.
  • 1966-ൽ ദേശീയ ടീമിൽ വിരമിച്ച അദ്ദേഹം 1973-വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനു വേണ്ടി (ഇപ്പോൾ SBI) ഫുഡ്ബോൾ കളിച്ചിട്ടുണ്ട്.
  • കളി നിർത്തിയ ശേഷം കേരള ടീമിന്റെ സെലക്ടറായും, കൊച്ചി കേന്ദ്രമായി ആരംഭിച്ച എഫ്.സി കൊച്ചിൻ ടീമിന്റെ ജനറൽ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.
9
2020 ടോക്കിയോ പാരാലിമ്പിക്സിലെ ഉത്ഘാടനചടങ്ങളിൽ ഇന്ത്യയുടെ പതാക വാഹകനായി നിശ്ചയിച്ചിരുന്ന മാരിയപ്പൻ തങ്കവേലുവിന് പകരമായി ഇന്ത്യൻ പതാകയേന്തിയ താരം [Who will replace Mariappan Thankavelu as the Indian flag bearer at the inaugural ceremony of the 2020 Tokyo Paralympics?]

     
A
  തേക് ചന്ദ്
     
B
  വിനോദ് കുമാർ
     
C
  പ്രവീൺ കുമാർ
     
D
  രാംപാൽ


ഉത്തരം :: തേക് ചന്ദ് [Tek Chand]

  • ഷോട്ട് പുട്ട് താരമാണ് തേക് ചന്ദ്.
  • കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിലായതിനാലാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മാരിയപ്പൻ തങ്കവേലു പിൻമാറിയത്.
  • ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ലോകകായികമേളയായ പാരാലിമ്പിക്സിന്റെ എത്രമത് പതിപ്പാണ് ടോക്കിയോയിൽ അരങ്ങേറുന്നത് - 16-മത്
  • 2020 ടോക്കിയോ പാരാലിമ്പിക്സ് ഉദ്ഘാടനചടങ്ങുകൾ നടന്ന വേദി അറിയപ്പെടുന്നത് - പാരാ എയർപോർട്ട്
10
രണ്ട് വട്ടം പാരാലിമ്പിക്സിനു വേദിയാകുന്ന ആദ്യ നഗരം എന്ന നേട്ടം കൈവരിച്ചത് [Which was the first city to host the Paralympics twice]

     
A
  ഗ്രീസ്
     
B
  റിയോ
     
C
  ടോക്കിയോ
     
D
  റോം


ഉത്തരം :: ടോക്കിയോ [Tokyo]

  • 57 വർഷങ്ങൾക്കു ശേഷമാണ് ടോക്കിയോ നഗരം വീണ്ടും പാരാലിമ്പിക്സിന് വേദിയാകുന്നത്,
  • 1964 ലെ രണ്ടാം പാരാലിമ്പിക്സ് പതിപ്പിലാണ് ടോക്കിയോ നഗരം ആദ്യം വേദിയായത്.
  • 1960 ൽ റോമിലായിരുന്നു ആദ്യത്തെ പാരാലിമ്പിക്സ് ആരംഭിച്ചത്.
  1. ജപ്പാന്റെ തലസ്ഥാനമാണ് - ടോക്കിയോ [Tokyo]
  2. ജപ്പാന്റെ കറൻസി - ജാപ്പനീസ് യെൻ [Japanese Yen]
  3. ജപ്പാന്റെ പാർലമെന്റ് - നാഷണൽ ഡയറ്റ് [National Diet]
  4. ഇപ്പോഴത്തെ ജാപ്പനീസ് ചക്രവർത്തി - നരുഹിതോ [Naruhito]
  5. ഇപ്പോഴത്തെ ജാപ്പനീസ് പ്രധാനമന്ത്രി - യോഷിഹിദെ സുഗ [Yoshihide Suga]
    കണ്ടും കേട്ടും PSC പഠിക്കാം
    • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
    വായനക്കാരുടെ ശ്രദ്ധയ്ക്ക്
    • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
    • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും