ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 08, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
2020 ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയത്
  • ഉത്തരം :: നീരജ് ചോപ്ര
  • പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. ഒളിംപിക്സിൽ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണ നേട്ടമാണ് നീരജ് ചോപ്രയിലൂടെ നേടിയിരിക്കുന്നത്.
2
ഒളിംപിക്സ് ചരിത്രത്തിൽ അത്ലറ്റ്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ
  • ഉത്തരം :: നീരജ് ചോപ്ര
  • 2020 ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിലാണ് നീരജ് ചോപ്ര ഇന്ത്യയ്ക്കായി ആദ്യ അത്ലറ്റിക് സ്വർണ്ണ മെഡൽ നേടുന്നത്. ഫൈനലിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് ചോപ്ര സ്വർണ്ണം നേടിയത്, ചെക്ക് റിപ്പബ്പിക്കൻ താരങ്ങളായ ജാകൂബ് വാദ് ലെഷ് 86.67 മീറ്ററെറിഞ്ഞ് വെള്ളിയും, വെസ്ലി വിറ്റെസ്ലാവ് 85.44 മീറ്റർ ദൂരമെറിഞ്ഞ് വെങ്കലവും നേടി.
3
ഒളിംപിക്സ് അത്ലറ്റിക്സ് ചരിത്രത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ
  • ഉത്തരം :: നീരജ് ചോപ്ര
  • ഹരിയാനയിലെ പാറ്റ്ന സ്വദേശിയായ നീരവ് ചോപ്രയിലൂടെയാണ് അത്ലറ്റ്സിൽ ആദ്യമായി സ്വർണ്ണമെഡൽ ഇന്ത്യയ്ക്കുവേണ്ടി നേടി പുതിയ ചരിത്രം രചിച്ചത്.
4
ഒളിംപിക്സ് അത്ലറ്റിക് ചരിത്രത്തിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ മെഡൽ നേടിയത് ആരാണ്
  • ഉത്തരം :: നോർമൻ പ്രിച്ചാർഡ്
  • 1900 ലെ പാരീസ് ഒളിംപിക്സിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്രിട്ടീഷുകാരനായ (ഇന്ത്യൻ - ബ്രിട്ടീഷ് അത്ലറ്റ്) നോർമൺ പ്രിച്ചാർഡ് മത്സരിക്കുന്നതും, വെള്ളിമെഡൽ ഇന്ത്യയ്ക്കായി നേടുകയും ചെയ്തത്. 1900 ലെ പാരീസ് ഒളിംപിക്സിൽ 200 മീറ്റർ സ്പ്രിന്റിലും, 200 മീറ്റർ ഹർഡിൽസിലുമായിരുന്നു പ്രിച്ചാർഡ് മത്സരിച്ചത് രണ്ട് ഇനത്തിലും വെള്ളി നേടുകയും ചെയ്തു. ഏഷ്യയിൽ ജനിച്ച് ഒളിംപിക്സ് അത്ല്റ്റ്സിൽ മെഡൽ നേടുന്ന ആദ്യ താരവും നോർമൻ പ്രിച്ചാർഡ് ആണ്. 1875 കൊൽക്കത്ത (ബംഗാൾ പ്രസിഡൻസി), ബ്രിട്ടീഷ് ഇന്ത്യയിലാണ് പ്രിച്ചാർഡ് ജനിച്ചത്. 1929-ൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ വച്ചാണ് പ്രിച്ചാർഡ് മരിച്ചത്.
5
ഒളിംപിക്സിൽ വ്യക്തിഗത ഇനത്തിൽ ഇന്ത്യയ്ക്കായി ആദ്യം സ്വർണ്ണം നേടിയത്
  • ഉത്തരം :: അഭിനവ് ബിന്ദ്ര
  • 2008 ബെയ്ജിങ്ങിൽ വച്ച് നടന്ന സമ്മർ ഒളിംപിക്സ് 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിലാണ് അഭിനവ് ബിന്ദ്ര ഒളിംപിക്സ് ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വർണ്ണം നേടുന്നത്.
6
ഇന്ത്യൻ ഒളിംപിക്സ് ചരിത്രത്തിൽ ഒറ്റപതിപ്പിൽ ഏറ്റവുംകൂടുതൽ മെഡലുകൾ വാങ്ങിച്ചിട്ടുള്ളത് ഏത് ഒളിംപിക്സിലാണ്
  • ഉത്തരം :: 2020-ലെ ടോക്കിയോ ഒളിംപിക്സിൽ (7 മെഡലുകൾ)
  • ഒരു സ്വർണ്ണവും, രണ്ട് വെള്ളിയും, നാല് വെങ്കലവും അടങ്ങിയ 7 മെഡലുകളാണ് 2020-ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യ നേടിയത്, ഇത് ഒളിംപിക്സ് ചരിത്രത്തിൽ ഒറ്റപ്പതിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ വാങ്ങിയിട്ടുള്ള എന്ന ഇന്ത്യയുടെ എക്കാലത്തെയും നേട്ടമാണ്. ഇതിന് മുമ്പ് 2012-ൽ ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യ നേടിയ ആറു മെഡലുകളായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ ഒളിംപിക്സ് മെഡൽ വേട്ട.
7
2020-ടോക്കിയോ ഒളിംപിക്സിൽ പുരുഷൻമാരുടെ 65 കിലോ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്
  • ബജ് രംഗ് പൂനിയ
8
ഒൻപതു ഭാവങ്ങൾ ഒൻപതു ചെറു ചിത്രങ്ങളായി മണിരത്നത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വെബ് സീരിസ്
  • ഉത്തരം :: നവരസ
  • ബിജോയ് നമ്പ്യാർ, പ്രിയദർശൻ, കാർത്തിക നരേൻ, അരവിന്ദ് സ്വാമി, രതീന്ദ്രൻ ആർ പ്രസാദ്, ഗൌതം വാസുദേവ് തുടങ്ങീ പ്രമുഖർ സംവിധായകരായും മലയാളത്തിൽ നിന്നുള്ള പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, നെടുമുടി വേണു, മണിക്കുട്ടൻ, പ്രയാഗ മാർട്ടിൻ, ഷംന കാസിം തുടങ്ങിയവരും വിവിധ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അരവിന്ദ് സ്വാമി ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രവും ഇതിലുണ്ട്. സൂര്യ, വിജയ് സേതുപതി തുടങ്ങി തമിഴ് സൂപ്പർ സ്റ്റാറുകളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
9
കാർഷിക ജൈവവൈവിധ്യ സംരക്ഷണ മികവിന് നൽകുന്ന ഡോ.ഹർഭജൻ സിങ് മെമ്മോറിയർ അവാർഡ് 2021 ൽ ലഭിച്ചത്
  • ഉത്തരം :: ഡോ.ജോസഫ് ജോൺ
  • ഇന്ത്യൻ സെസൈറ്റി ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് (ഐ എസ് പി ജി ആർ) ആണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 2019-2020 വർഷത്തെ മികവിനാണ് അവാർഡ് ഡോ.ജോസഫ് ജോൺ കാട്ടൂക്കുന്നേലിന് ലഭിച്ചത്. ഒന്നരലക്ഷം രൂപയാണ് സമ്മാനത്തുക. ഭാരതീയ കാർഷിക ഗവേഷണ കൌൺസിലിനു കീഴിൽ തൃശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന ഐ.സി.എ.ആർ -എൻ.ബി.പി.ജി.ആർ പ്രാദേശിക കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റാണ് ഡോ.ജോസഫ് ജോൺ.
10
അയ്യങ്കാളി സോഷ്യൽ സർവ്വീസ് അസോസിയേറ്റഡ് ട്രസ്റ്റിന്റെ സത്കർമ്മ പുരസ്കാരം 2021 ൽ ലഭിച്ചത്
  • ഉത്തരം :: പ്രഫ.കെ.എസ്.മാധവൻ
  • എഴുത്തുകാരനും, കാലിക്കറ്റ് സർവ്വകലാശാല അധ്യാപകനുമാണ് പ്രഫ.കെ.എസ്.മാധവൻ
11
2021 ആഗസ്റ്റിൽ മരണമടഞ്ഞ ISRO യ്ക്ക് അടിത്തറ പാകിയ ശാസ്ത്രത്തിൽ ഒരാളും, ISRO യുടെ മുൻ ഡയറക്ടറുമായിരുന്ന വ്യക്തി
  • ഉത്തരം :: ഡോ.രാമഭദ്രൻ അറവമുദൻ
  • തിരുവനന്തപുരം തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ധുൾ കലാമും, അറവമുദനും ഉൾപ്പെടെയുള്ള ശാസ്ത്രസംഘമാണ് തുടക്കമിട്ടത്. ബംഗളൂരുവിലെ ഇസ്റോ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ യു.ആർ.റാവു സാറ്റലൈറ്റ് സെന്ററിന്റെയും, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലും ഡയറക്ടറായി ഇരുന്നിട്ടുണ്ട്. ചെന്നെ ആണ് സ്വദേശം. 2009-ലെ ആര്യഭട്ട പുരസ്കാരം, 2010-ലെ ISRO സേവന മികവ് ബഹുമതിയും ലഭിച്ചിട്ടുണ്ട്.
12
"ഇസ്റോ എ പഴ്സനൽ ഹിസ്റ്ററി" എന്ന പുസ്തകം രചിച്ചത്
  • ഡോ.രാമഭദ്രൻ അറവമുദൻ
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 08/08/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും