ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 07, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
കലാസമൂഹത്തിന് നവമാധ്യമത്തിലൂടെ വേദി ഒരുക്കാനും സാമ്പത്തിക സഹായം നൽകാനുമായി സംഘടിപ്പിക്കുന്ന കേരള സർക്കാരിന്റെ പുതിയ പദ്ധതി
  • ഉത്തരം :: മഴമിഴി
  • ഇന്ത്യയിലെ ആദ്യ മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയായ മഴമിഴി ആഗസ്റ്റ് 28 മുതൽ നവംബർ ഒന്ന് കേരളപ്പിറവി ദിനം വരെ 65 ദിനങ്ങളിൽ നടക്കുന്ന സാംസ്കാരിക വിരുന്നാണ്. സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള ഫോക് ലോർ അക്കാദമി, കേരള സംഗീതനാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനാണ് 'മഴമിഴി' ഒരുക്കുന്നത്. ഗോത്രകലകൾ, നാടൻകലകൾ, അനുഷ്ഠാനകലകൾ, ക്രിസ്തീയ കലാരൂപങ്ങൾ, മാപ്പിളകലാരൂപങ്ങൾ, ക്ഷേത്രകലകൾ, ശാസ്ത്രീയകലകൾ, ശാസ്ത്രീയസംഗീതം, ഉപകരണസംഗീതം, ചിത്രകല, ശില്പകല, ഫോട്ടോഗ്രാഫി, ഇതര ജനകീയകലകളായ മാജിക്, സർക്കസ്, സൈക്കിൾ യജ്ഞം എന്നിവയും ട്രാൻസ്ജെൻഡേർസ്, ഭിന്നശേഷിക്കാർ, അന്ധഗായക സംഘം, കരുണാലയങ്ങളിലെ കലാസംഘങ്ങൾ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം നൽകി, 3500 ഓളം കലാപ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് 'മഴമിഴി' സംഘടിപ്പിക്കുന്നത്.
2
കേരളചരിത്രത്തിൽ ആദ്യമായി സ്ത്രീധന പീഡനത്തെത്തുടർന്ന് ഭാര്യ മരണമടഞ്ഞ കാരണത്താൽ സർവ്വീസിൽ നിന്നും പിരിച്ചുവിട്ട വ്യക്തി
  • ഉത്തരം :: എസ്.കിരൺ കുമാർ
  • ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ എസ്.വി. വിസ്മയയുടെ ഭർത്താവും സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊല്ലം റീജണൽ ഓഫീസിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ എസ്. കിരൺ കുമാറിനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്
3
ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന പുരസ്കാരം ഇനി ആരുടെ പേരിലാണ് അറിയപ്പെടുന്നത്
  • ഉത്തരം :: ധ്യാൻചന്ദ്
  • മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഖേൽരത്ന പുരസ്കാരം ഇനി ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ പേരിൽ അറിയപ്പെടും. 2020 ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ മികച്ച പ്രകടനത്തിനു പിന്നാലെയാണ് ധ്യാൻ ചന്ദിന്റെ പേരിലേക്ക് പുരസ്കാരം മാറ്റിയത്. 2020 ടോക്കിയോ ഒളിംപിക്സിൽ പുരുഷ ടീം വെങ്കലം നേടുകയും. വനിതാ ടീം സെമിയിലെത്തുകയും ചെയ്തിരുന്നു. 1991-92 വർഷത്തിലാണ് ആദ്യമായി ഖേൽരത്ന പുരസ്കാരം നൽകിത്തുടങ്ങിയത്, ആദ്യം ഖേൽരത്ന ലഭിച്ചത് ചെസ് മാന്ത്രികൻ വിശ്വനാഥൻ ആനന്ദിനാണ്. 25 ലക്ഷം രൂപയാണ് ഖേൽരത്ന പുരസ്കാര തുക
4
ഹിരോഷിമ ദിനമായി അറിയപ്പെടുന്ന ദിവസം
  • ഉത്തരം :: ഓഗസ്റ്റ് 6
  • അമേരിക്കയുടെ പേൾഹാർബർ ആക്രമിച്ചതിന്റെ പ്രതികാരമായി 1945 ഓഗസ്റ്റ് 6 - ന് ജപ്പാനിലെ ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന അണുബോംബ് അമേരിക്ക വിക്ഷപിച്ചതിന്റെ ഓർമ്മ ദിവസമാണ് ഓഗസ്റ്റ് 6. മൂന്ന് മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവുമുള്ള ലിറ്റിൽ ബോയ് എന്ന അണുബോംബ് എനലോ ഗേ ബി-29 എന്ന യുദ്ധവിമാനത്തിലാണ് ഹിരോഷിമയിൽ അമേരിക്ക വർഷിച്ചത്. അണുബോംബ് നിർമ്മാണത്തിന് ഉപയോഗിച്ച മൂലകം യുറേനിയം 235 ആണ്. 1941 ഡിസംബർ 7 - നാണ് ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായി പോൾ ഹാർബറും, യൂദ്ധകപ്പലായ യു.എസ്.എസ് അരിസോണയും ജപ്പാൻ അക്രമിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക പങ്കെടുക്കാനുള്ള മുഖ്യ കാരണവും പോൾ ഹോർബർ അക്രമണമാണ്. അണുബോംബ് അക്രമണത്തിന്റെ ദുരന്തം പേറി ജീവിക്കുന്ന ജപ്പാനിലെ മനുഷ്യർ അറിയപ്പെടുന്നത് ഹിബാക്കുഷകൾ (സ്ഫോടന ബാധിത ജനത) എന്നാണ്.
5
ലോക മുലയൂട്ടൽ വാരാചരണമായി ആഘോഷിക്കുന്നത്
  • ഉത്തരം :: ഓഗസ്റ്റ് 1 മുതൽ 7 വരെ
  • 1992-ൽ WABA (World Alliance for Breastfeeding Action) ആണ് ആദ്യമായി മുലയൂട്ടൽ വാരാചരണം ആഘോഷിച്ചു തുടങ്ങിയത്, എന്നാൽ ഇപ്പോൾ 120 രാജ്യങ്ങളിൽ UNICEF മുലയൂട്ടൽ വാരാചരണം നടത്തിവരുന്നു. "Protect Breast feeding - A Shared Responsibility" എന്നതാണ് 2021 മുലയൂട്ടൽ വാരാചരണത്തിന്റെ പ്രമേയം
6
2020 ടോക്കിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ ഇന്ത്യക്കായി വെള്ളിമെഡൽ നേടിയത്
  • ഉത്തരം :: രവി കുമാർ ദാഹിയ
  • ലോക ഒന്നാം നമ്പർ താരം റഷ്യയുടെ സവുർ ഉഗ്വേവിനെയാണ് ഫൈനലിൽ രവി കുമാർ നേരിട്ടത്.
7
ഒളിംപിക്സ് ഗുസ്തിയിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ
  • ഉത്തരം :: സുശീൽ കുമാർ
  • 2012-ലെ ലണ്ടൺ ഒളിംപിക്സിലാണ് സുശീൽ കുമാർ ഒളിംപിക്സ് ഗുസ്തിയിൽ വെള്ളി മെഡൽ ഇന്ത്യയ്ക്കുവേണ്ടി നേടിതന്നത്.
8
ഒളിംപിക്സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി
  • ഉത്തരം :: പി.ആർ. ശ്രീജേഷ്
  • 1972-ൽ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ ഇന്ത്യൻ ടീമിലുണ്ടായിരുന്ന മലയാളിയായ മാനുവൽ ഫെഡറിക് ആണ് ഒളിംപിക്സ് മെഡൽ നേടുന്ന ആദ്യ മലയാളി. 2020 ടോക്കിയോ ഒളിംപിക്സിൽ ഹോക്കിയിലൂടെ ഇന്ത്യ വെങ്കല നേട്ടം നേടിയപ്പോൾ ഇന്ത്യൻ വല കാത്തത് (ഗോൾപ്പീക്കൽ) മലയാളിയായ ശ്രീജേഷായിരുന്നു. ഇന്ത്യയുടെ വെങ്കലപോരാട്ടത്തൽ എതിരാളി ജർമ്മനിയായിരുന്നു. 1980-ൽ മോസ്കോ ഒളിംപിക്സിൽ സ്വർണ്ണ നേടിയതിനുശേഷം 41 വർഷങ്ങൾക്കിപ്പുറമാണ് ഇന്ത്യ ഒളിംപിക്സ് മെഡൽ നേടുന്നത്.
9
ഇന്ത്യ 1980-ൽ ഹോക്കിയിൽ സ്വർണ്ണം നേടുമ്പോൾ ക്യാപ്റ്റൻ ആരായിരുന്നു
  • വി.ഭാസ്കരൻ (തമിഴ്നാട് സ്വദേശി)
10
2020 ലെ ടോകിയോ ഒളിംപിക്സിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരം
  • ഹെൻഡ് സാസ (12 വയസ്സ്, സിറിയൻ ടേബിൾ ടെന്നിസ് താരം)
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 07/08/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും