ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 30 & 31, 2021

Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily



1
"ഷെയർഡ് ഡെസ്റ്റിനി - 2021" [Shared Destiny-2021] എന്ന പേരിൽ സൈനിക അഭ്യാസം 2021 സെപ്റ്റംബർ മാസം നടക്കുന്നത് ഏത് രാജ്യത്താണ്
[In which country will the military exercise "Shared Destiny-2021" take place in September 2021?

     
A
  ചൈന
     
B
  മംഗോളിയ
     
C
  പാകിസ്ഥാൻ
     
D
  തായിലന്റ്


ഉത്തരം :: ചൈന [China]

  • ചൈന, പാക്കിസ്ഥാൻ, മംഗോളിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് "ഷെയർഡ് ഡെസ്റ്റിനി -2021" എന്ന ബഹുരാഷ്ട്രങ്ങളുടെ സമാധാന സംരക്ഷണത്തിനായുള്ള സൈനിക അഭ്യാസത്തിൽ പങ്കെടുക്കുന്നത്.
  • ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് 2021 സെപ്റ്റംബറിൽ 6 മുതൽ 15 വരെ ചൈനീശ് പ്രവിശ്യയായ ഹെനാനിൽ സൈനികാഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്.

China, Pakistan, Mongolia and Thailand are participating in the "Shared Destiny-2021" multinational peacekeeping exercise.

The People's Liberation Army of China is conducting a military exercise in the Chinese province of Henan from September 6 to 15, 2021.

2
2021-ലെ ബനീഞ്ഞാ സാഹിത്യ പുരസ്കാരത്തിന് അർഹനായത്
[Who is the recipient of the 2021 Benigna Literary Award?]

     
A
  ബെന്യാമിൻ
     
B
  എം.മുകുന്ദൻ
     
C
  പെരുമ്പടവം ശ്രീധരൻ
     
D
  വി.മധുസൂദനൻ നായർ


ഉത്തരം :: പെരുമ്പടവം ശ്രീധരൻ [Perumbadavom Sreedharan]

Notes in Malayalam ::

  • കവയിത്രി സിസ്റ്റർ മേരി ബനീഞ്ഞയുടെ സ്മരണാർത്ഥം ബനീഞ്ഞ ഫൌണ്ടേഷനാണ് ബനീഞ്ഞാ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
  • 2021 - ലെ ബനീഞ്ഞാ പുരസ്കാരം സാഹിത്യരംഗത്തുള്ള സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പെരുമ്പടവം ശ്രീധരന് നൽകുന്നത്.
  • 25000 രൂപയാണ് പുരസ്കാര തുക. സിസ്റ്റർ മേരി ബനീഞ്ഞയുടെ ജന്മനാടായ ഇലഞ്ഞിയിൽ സെപ്റ്റംബർ മാസം നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.
  • പെരുമ്പടവം ശ്രീധരന്റെ 1993 പുറത്തിറങ്ങിയ "ഒരു സങ്കീർത്തനം പോലെ" എന്ന കൃതിയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 1975-ൽ അഷ്ടപദി എന്ന കൃതിയ്ക്കു അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

Notes in English ::

  • The Benigna Award is instituted by the Benigna Foundation in memory of the poet Sister Mary Benigna.

  • Perumbadavam Sreedharan will receive the 2021 Benigna Award for Outstanding Contribution to Literature.

  • The prize money is Rs 25,000. The award will be presented at a ceremony in September in Elanji, the birthplace of Sister Mary Benigna.

  • Perumbadavam Sreedharan's 1993 book "Oru Sakeerthanam Pole" has won several awards.

  • His book Ashtapadi, won the Kerala Sahitya Akademi Award in 1975.

3
കേരള റബ്ബർ ലിമിറ്റഡിന്റെ ആദ്യ ചെയർപേഴ്സനും എം.ഡിയുമായി നിയമിതയായത്
[Who is the first Chairperson and MD of Kerala Rubber Limited?

     
A
  പി.ഐ.ശ്രീവിദ്യ
     
B
  അനുപമ ടി.വി
     
C
  ഷീല തോമസ്
     
D
  ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്


ഉത്തരം :: ഷീല തോമസ് [Sheela Thomas]

Notes in Malayalam

  • റബ്ബർ അധിഷ്ടിത് മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രുപം നൽകിയ സ്ഥാപനമാണ് കേരള റബ്ബർ ലിമിറ്റഡ്.
  • കേരള സർക്കാർ ഏറ്റെടുത്ത കോട്ടയത്തെ വെള്ളൂരുള്ള ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ സ്ഥലത്താണ് കേരള റബ്ബർ ലിമിറ്റഡിന്റെ ആസ്ഥാനം നിലവിൽ വരുന്നത്.
  • മുൻ ഐ.എ.എസ് ഉദ്യോഗസ്ഥയും അഡീഷനൽ ചീഫ് സെക്രട്ടറിയുമായിരുന്ന വ്യക്തിയാണ് ഷീല തോമസ്.
  • റബ്ബർ ബോർഡിന്റെ ആസ്ഥാനം എവിടെയാണ്
    - കോട്ടയം

Notes in English

Kerala Rubber Limited formed by the Government of Kerala with the objective of launching rubber based value added products.

Kerala Rubber Limited is headquartered on the site of Hindustan Newsprint Limited, Vellore, Kottayam, which has been taken over by the Government of Kerala.

Sheila Thomas is a former IAS officer and Additional Chief Secretary of Government of Kerala.

Where is the headquarters of the Rubber Board?

- Kottayam

4
സ്വന്തമായി കായികക്ഷമത പരിശോധിക്കാനായി കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്പ്
[Which is the new mobile app launched by the Union Ministry of Sports to test your own fitness?]

     
A
  ഫിറ്റ് ഇന്ത്യ
     
B
  ഫിറ്റ്വേറ്റ്
     
C
  ഫിറ്റ്നെസ് ചെക്കർ
     
D
  ഫിറ്റ്നെസ് ഇന്ത്യ


ഉത്തരം :: ഫിറ്റ് ഇന്ത്യ [FIT INDIA]

Notes in Malayalam

  • ദേശീയ കായിക ദിനത്തിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ആണ് ആപ് പുതിയതായി അവതരിപ്പിച്ചത്.
  • ദേശീയ കായിക ദിനമായി ആചരിക്കുന്ന ദിവസം
    - ഓഗസ്റ്റ് 29
    - ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ സ്മരണാർദ്ധം അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിക്കുന്നത്.

Notes in English

  • The app was launched by Union Sports Minister Anurag Thakur on National Sports Day.

    Which day is celebrated as National Sports Day?

    - August 29

    - Hockey wizard Dhyan Chand's birthday is celebrated on August 29, his birthday as National Sports Day.

5
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ് കസിന്ദ്-21 [KASIND-21] എന്നത്.
[ KASIND-21 is a joint military exercise between India and which country? ]

     
A
  കിർഗിസ്ഥാൻ
     
B
  കസാക്കിസ്ഥാൻ
     
C
  കുവൈറ്റ്
     
D
  കൊറിയ


ഉത്തരം :: കസാക്കിസ്ഥാൻ [Kazakhstan]

Notes in Malayalam

  • ഇന്ത്യയും കസാക്കിസ്ഥാനും തമ്മിൽ 13 ദിവസം നീണ്ടു നിൽക്കുന്ന KASIND-21 എന്ന സംയുക്ത സൈനികാഭ്യാസം കസാഖിസ്ഥാനിലെ ഐഷാബീബിയിലെ കസാഖ് ട്രെയിനിംഗ് നോഡിലാണ് നടക്കുന്നത്.
  • ഇന്ത്യൻ ആർമിയിലെ ബീഹാർ റജിമെന്റിൽ നിന്നുള്ള 90 സൈനികരാണ് സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നത്.
  • പർവതപ്രദേശങ്ങളിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് സൈനിക പരിശീലനം.

Notes in English

  • The 13-day joint military exercise KASIND-21 between India and Kazakhstan is taking place at the Kazakh Training Node in Aishabibi, Kazakhstan.

  • About 90 soldiers from the Bihar regiment of the Indian army are participating in the exercise.

  • Military training is focused on counter-terrorism operations in the mountains.

6
കോട്ടയം ആസ്ഥാനമായ പുസ്തകപ്രസാധകരായി ഡി.സി ബുക്സിന്റെ 47-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 47 പുസ്തകങ്ങൾ പ്രകാശനം ചെയ്ത സാഹിത്യകാരൻ
[The literary person, who has published 47 books as part of the 47th Anniversary Celebrations of DC Books, a Kottayam based book publisher is?]

     
A
  ബെന്യാമിൻ
     
B
  എം.മുകുന്ദൻ
     
C
  പി.എഫ് മാത്യൂസ്
     
D
  വി.മധുസൂദനൻ നായർ


ഉത്തരം :: ബെന്യാമിൻ

Notes in Malayalam

  • 1974-ൽ സ്വാതന്ത്ര്യ സമരസേനാനിയായ ഡി.സി കിഴക്കേമുറിയാണ് ഡി.സി ബുക്സ് സ്ഥാപിക്കുന്നത്.
  • ഡി.സി.ബുക്സിന്റെ ആദ്യം പുസ്തകം ടി.രാമലിംഗം പിള്ളയുടെ മലയാളം ശൈലി നിഘണ്ടുവാണ് 1975 ഏപ്രിൽ 30 നായിരുന്നു അത് പുറത്തിറങ്ങിയത്.
  • ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കിട്ടിയ പുസ്തക പ്രസാധകരാണ് ഡി.സി ബുക്സ്.

Notes in English

  • DC Books was founded in 1974 by D.C Kizhakke Muri, a freedom fighter.

  • The first book by DC Books, T. Ramalingam Pillai's Malayalam Style Dictionary, was published on April 30, 1975.

  • DC Books is the first ISO certified book publisher in India.

DC ബുക്സ് 47 വാർഷികത്തിൽ പ്രസിദ്ധീകരിച്ച 47 പുസ്തകങ്ങൾ

  • കുട്ടനാശാരിയുടെ ഭാര്യമാർ - എം.മുകുന്ദൻ
  • നിഴലായ് - കസുവോ ഇഷിഗുറോ
  • റോസാപ്പൂവിന്റെ പേര് - ഉംബെര്‍ത്തോ എക്കോ
  • മൊട്ടാമ്പുളി - അംബികാസുതന്‍ മാങ്ങാട്
  • ഇതാണെന്റെ ലോകം - വി. മധുസൂദനന്‍ നായര്‍
  • മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ - കെ. സി. നാരായണന്‍
  • ഇന്ത്യന്‍ ഹിസ്റ്ററി - എ ശ്രീദ്ധര മേനോന്‍
  • പിനോക്യ- വിവ. അനിത തമ്പി
  • മിഠായിത്തെരുവ് - വി. ആര്‍. സുധീഷ്
  • ലളിതം - പി. പി. രാമചന്ദ്രന്‍
  • ഇരട്ടവാലന്‍ - പി. രാമന്‍
  • എഴുത്ത് - മനോജ് കുറൂര്‍
  • കടലിന്റെ മണം - പി. എഫ്. മാത്യൂസ്
  • പെണ്‍കുട്ടികളുടെ വീട് - സോണിയ റഫീക്ക്
  • ആട്ടക്കാരി - എസ് കലേഷ്
  • ഞാന്‍ എന്ന ഭാവം - ഡോ. കെ രാജശേഖരന്‍ നായര്‍
  • ശ്രമണബുദ്ധന്‍ - ബോബി തോമസ്
  • കാടിനു നടുക്കൊരു മരം - വി എം ദേവദാസ്
  • റബ്ബോനി - റോസി തമ്പി
  • കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം - ആര്‍. കെ. ബിജുരാജ്
  • അപരചിന്തനം- കെ. കെ. ബാബുരാജ്
  • കടലിന്റെ ദാഹം - പി കെ പാറക്കടവ്
  • പ്രായമാകുന്നില്ല ഞാന്‍ - ഉണ്ണി ബാലകൃഷ്ണന്‍
  • ചന്ദ്രലേഖ - കരുണാകരന്‍
  • ഇന്ത്യ എന്റെ പ്രണയ വിസ്മയം - ഗോപിനാഥ് മുതുകാട്
  • 124 വി.- ഷിനിലാല്‍
  • കൊളുക്കന്‍ - പുഷ്പമ്മ
  • ചട്ടമ്പിശാസ്ത്രം - കിങ് ജോണ്‍സ്
  • ചിലന്തിനൃത്തം - സുധീഷ് കോട്ടേമ്പ്രം
  • ശിഖണ്ഡിനി - ഷീജ വക്കം
  • ആ ഉമ്മകള്‍ക്കൊപ്പമല്ലാതെ - അജീഷ് ദാസന്‍
  • നിന്റെ പ്രണയ നദിയിലൂടെ - ശാന്തി ജയ
  • മറുപടികാട് - സന്ധ്യ എന്‍ പി
  • കൊറിയ - ഏസോ
  • കടൂര്‍ കാച്ചി - പ്രമോദ് കെ. എം
  • പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ - എം. ബഷീര്‍
  • അടിമകേരളത്തിന്റെ അദൃശ്യചരിത്രം - വിനില്‍ പോള്‍
  • ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം - അഡ്വ. വി.എന്‍. ഹരിദാസ്
  • രാത്രിയുടെ നിറമുള്ള ജനാല - ആര്യാംബിക
  • തീണ്ടാരിച്ചെമ്പ് - മിഥുന്‍കൃഷ്ണ
  • താമരമുക്ക് - നിധീഷ് ജി
  • ശ്വാസഗതി - ജേക്കബ് ഏബ്രഹാം
  • ആണ്‍കഴുതകളുടെ x ANADU - പി. ജിംഷാര്‍
  • മലാല ടാക്കീസ് - വി എച്ച് നിഷാദ്
  • ഉന്മാദിയുടെ യാത്ര - ജാക്ക് കെ വോക്ക്
  • വീണ്ടും കുരിശിലേറ്റപ്പെട്ട ക്രിസ്തു - നിക്കോസ് കസാന്‍ദ്സാകീസ്
  • ബുദ്ധധ്യാനം - പരമാനന്ദ
  • ഗോത്രകവിത - എഡി. സുകുമാരന്‍
  • ചാലിഗദ്ധ - സുരേഷ് എം. മാവിലന്‍
7
ഡി.സി.ബുക്സ് ഏർപ്പെടുത്തിയ ഖസാക്കിന്റെ ഇതിഹാസം സുവർണ്ണജൂബിലി നോവൽപുരസ്കാരം 2021 ലഭിച്ചത്
[Who won the Khasakkinte Ithihasam Golden Jubilee Novel award of 2021 instituted by DC Books?

     
A
  ബെന്യാമിൻ
     
B
  എം.മുകുന്ദൻ
     
C
  പി.എഫ് മാത്യൂസ്
     
D
  കിംഗ് ജേൺസൻ


ഉത്തരം :: കിംഗ് ജേൺസൻ [King Johnson]

Notes in Malayalam

  • കിംഗ് ജോൺസിന്റെ ചട്ടമ്പിശാസ്ത്രം എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
  • ഒരു ലക്ഷം രൂപയും ഒ.വി.വിജയൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരകസ്കാരം.
  • DC ബുക്സിന്റെ 47-ാം വാർഷികത്തോട് നടന്ന ചടങ്ങിൽ സാഹിത്യകാരന ബെന്യാമിനാണ് പുരസ്കാരം കിംഗ് ജോൺസന് കൈമാറിയത്.
  • 1968 ജനുവരി 28 മുതൽ 1968 ആഗസ്ത് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.
  • 1969-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം ഖസാക്കിന്റെ ഇതിഹാസം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.
  • 1990-ലാണ് ആദ്യ ഡി. സി. ബുക്സ് എഡിഷൻ പുറത്തുവന്നത്.
  • ഖസാക്കിന്റെ ഇതിഹാസം രചിച്ചത്
    - ഒ.വി.വിജയൻ

Notes in English

  • The award went to King Jones' novel "Chattambi Shastram"
  • The award carries a cash prize of Rs 1 lakh, a sculpture designed by OV Vijayan and a citation.
  • The award was presented to King Johnson by writer Benjamin at a ceremony marking the 47th anniversary of DC Books.
  • "Khasakkinte Ithihasam" was first published in Mathrubhumi Weekly in 28 issues from January 28, 1968 to August 4, 1968.
  • In 1969, the Literary Co-operative Society published the "Khasakkinte Ithihasam" in book form.
  • The first D.C.Books edition released on 1990.
  • "Khasakkinte Ithihasam" was written by
    - OV Vijayan
8
പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ഏതു ചെറുകഥയാണ് ഡൽഹി സർവകലാശാല ബിരുദ കോഴ്സിന്റെ സിലബസിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത് 2021 ഓഗസ്റ്റിൽ വിവാദമായത്
[Which short story of famous author Mahashweta Devi was dropped from the syllabus of Delhi University degree course in August 2021?]

     
A
  ദ്രൌപദി
     
B
  മൂർത്തി
     
C
  അഗ്നിഗർഭ
     
D
  ഹാജർ ചുരാഷിർ മാ


ഉത്തരം :: ദ്രൌപദി [Draupadi]

Notes in Malayalam

  • ഇന്ത്യൻ എഴുത്തുകാരിയും ആക്ടിവിസ്റ്റും ആയിരുന്ന മഹശ്വേതാ ദേവീ ബംഗാൾ സ്വദേശിനിയായിരുന്നു.
  • സാഹിത്യ അക്കാദമി അവാർഡ് (ബംഗാളിയിൽ), ജ്ഞാനപീഠ അവാർഡ്, റാമോൺ മഗ്സസെ അവാർഡ്, ഇന്ത്യയിലെ സിവിലിയൻ അവാർഡുകളായ പത്മശ്രീ, പത്മവിഭൂഷൺ എന്നിവയുൾപ്പെടെ വിവിധ സാഹിത്യ അവാർഡുകൾ നൽകി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.
  • ജാൻസി റാണി (ബയോഗ്രഫി), ഹാജർ ചുരാഷിർ മാ, ആരണയർ അധികാർ, മൂർത്തി, അഗ്നിഗർഭ തുടങ്ങീ നിരവധി കൃതികൾ അവർ രചിച്ചിട്ടുണ്ട്.

Notes in English

  • Mahasweta Devi was an Indian writer and activist from Bengal.

  • India has honored her with various literary awards, including the Sahitya Akademi Award (in Bengali), the Jnanpith Award, the Ramon Magsaysay Award, and the Indian Civilian Awards, the Padma Shri and the Padma Vibhushan.

  • She has authored several books including Jhansi Rani (Biography), Hajar Churashir Ma, Aranyar Adhikar, Murthy and Agnigarbha.

9
രാജ്യാന്തര നീന്തർ ലീഗ് ചാപ്യൻഷിപ്പായ ISL (ഇന്റർനാഷണൽ സ്വിമ്മിങ് ലീഗ്) - ൽ അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരനും മലയാളിയുമായ നീന്തർ താരം
[The first Indian and Malayalee swimmer to get a chance at the International Swimming League Championship - ISL ]

     
A
  ശ്രീഹരി നടരാജ്
     
B
  സജൻ പ്രകാശ്
     
C
  സബാസ്റ്റ്യൻ സേവ്യർ
     
D
  സന്തീപ് സേജ്വാൾ


ഉത്തരം :: സജൻ പ്രകാശ് [Sajan Prakash]

Notes in Malayalam

  • ISL-ന്റെ പുതിയ സീസണിൽ എൻർജി സ്റ്റാൻഡേർഡ് എന്ന ടീമിലാണ് സജന് സെലക്ഷൻ കിട്ടിയത്.
  • 2019-ലെ ISL ചാംപ്യൻമാരാണ് എൻർജി സ്റ്റാൻഡേർഡ്

Notes in English

  • In the new season of ISL, Sajan was selected in the team called Energy Standard.
  • Energy Standard was the 2019 ISL Champions
10
പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്ര നേട്ടം കൈവരിച്ചത്
[Who became the first Indian woman to win gold in the Paralympics?]

     
A
  ഭാവിനി പട്ടേൽ
     
B
  അവനി ലേഖര
     
C
  റുബീനാ ഫ്രാൻസിസ്
     
D
  പ്രാച്ചി യാദവ്


ഉത്തരം :: അവനി ലേഖര [Avani Lekhara]

Notes in Malayalam

  • 2020 ടോക്കിയോ പാരാലിമ്പിക്സ് വനിതകളുടെ 10മീറ്റർ എയർ റൈഫിൾ സ്റ്റാന്റിംഗ് എസ്.എച്ച് 1 ഇനത്തിൽ ലോക റെക്കോഡോടെയാണ് ഇന്ത്യയ്ക്കായി അവനി ലേഖര സ്വർണം നേടുന്നത്.
  • മത്സരത്തിൽ 249.6 പോയിന്റ് നേടിയാണ് അവനി സ്വർണവും ലോക റെക്കോർഡും സ്വന്തമാക്കിയത്

Notes in English

  • Avani Lekha won gold for India with a world record in the women's 10m air rifle standing SH1 event at the 2020 Tokyo Paralympics.
  • He won the gold and the world record with 249.6 points in 10m Air rifle standing SH1 Shooting.
10
2020 ടോക്കിയോ പാരാലിമ്പിക്സിന്റെ ഫൈനലിൽ മൂന്ന് തവണ ലോക റെക്കോർഡ് ഭേദിച്ച ഇന്ത്യയ്ക്കുവേണ്ടി ജാവലിൻ ത്രോയിൽ സ്വർണം നേടിയ താരം
[Who broke the world record three times in the final of the 2020 Tokyo Paralympics and won gold in the Javelin Throw for India?]

     
A
  ദേവേന്ദ്ര ജജാരിയ
     
B
  നവദീപ് സിംഗ്
     
C
  സുമിത് ആന്റിൽ
     
D
  സുന്ദർ സിംഗ് ഗർജാർ


ഉത്തരം :: സുമിത് ആന്റിൽ [Sumit Antil]

Notes in Malayalam

  • പുരുഷന്മാരുടെ ജാവലിൻ ത്രോയിലെ എഫ് 64 വിഭാഗത്തിലാണ് സുമിത് ലോക റെക്കോർഡോടെ സ്വർണം നേടിയത്.
  • ആദ്യ ത്രോയിൽ തന്നെ 66.95 മീറ്റർ എറിഞ്ഞ് ലോക റെക്കോർഡ് ഭേദിച്ച സുമിത്, രണ്ടാം ത്രോയിൽ 68.08 മീറ്റർ ഉയർത്തി പുതിയ റെക്കോർഡ് ഇടുകയും, അഞ്ചാമത്തെ ത്രോയിൽ 68.55 മീറ്ററെറിഞ്ഞ് പുതിയ ലോക റെക്കോർഡും സ്വർണവും കരസ്ഥമാക്കി.
  • ഹരിയാനയിലെ സോനീപഥ് സ്വദേശിയാണ് സുമിത്.

Notes in Englsih

  • Sumit set a world record gold in the men's javelin throw in the F64 category.

  • Sumit broke the world record by throwing 66.95m in the first throw, setting a new record of 68.08m in the second throw and a new world record of 68.55m in the fifth throw.

  • Sumit hails from Soneepath in Haryana.

കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും