Topic:: PSC Previous Questions with related facts - It will help the candidates to score more marks in competive exams like kerala psc, upsc, ssc, rrb, ibps, railway, postal dept and other exams.  Following is the most important previous question of Kerala PSC previous year exam. This questions will be repeated in kerala PSC different examination. Most Repeated Kerala PSC Exam Questions, Most Important Questions, Frequently asked kerala PSC Exam Questions etc.


PSC മുൻവർഷ ചോദ്യം #6
പദാർത്ഥങ്ങളെ തുളച്ചു കടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്ടീവ് വികിരണം

     
A
  ആൽഫാ
     
B
  ഗാമാ
     
C
  ബീറ്റാ
     
D
  എക്സ് റേ


  • ഒരു റേഡിയോ ആക്ടീവ് മൂലകം പുറപ്പെടുവിക്കുന്ന രണ്ട് പ്രോട്ടോണുകളും രണ്ട് ന്യൂട്രോണുകളും അടങ്ങിയ കണമാണ് ആൽഫാ കണം (Alpha Particle)

  • ബീറ്റാ കണങ്ങളുടെ തുടർച്ചയായ പ്രവാഹമാണ് ബീറ്റാ വികിരണം. ഒരു റേഡിയോ ആക്ടീവ് നാശത്തിന് വിധേയമാകുമ്പോൾ ചിലപ്പോൾ അതിലെ ഒരു ന്യൂട്രോൺ ഒരു ഇലക്ട്രോണിനെ ഉത്സർജിച്ച് പ്രോട്ടോണായി മാറുന്നു. ഇങ്ങനെയാണ് ബീറ്റാ കണങ്ങൾ ഉടലെടുക്കുന്നത്

  • എക്സ് കിരണങ്ങൾ പോലെയുള്ള ഗാമാ കിരണങ്ങൾക്ക് അവയെ അപേക്ഷിച്ച് ആവ്യത്തിയും ഊർജ്ജവും അധികമാണ് മിക്കവാറും എല്ലാ വസ്തുക്കളെയും തുളച്ച് കടക്കുന്നതിനുള്ള കഴിവ് ഗാമാ കിരണത്തിനുണ്ട്. കറുത്തീയം പോലുള്ള വസ്തുക്കൾ ഗാമാ വികിരണങ്ങളെ തടഞ്ഞുനിർത്തുന്നു.

  • 10-09 മീറ്റർ മുതൽ 10-11 മീറ്റർ വരെ തരംഗദൈർഘ്യമുള്ള വിദ്യുത്കാന്തിക തരംഗങ്ങളാണ് എക്സ് കിരണം (x-ray) എന്നറിയപ്പെടുന്നത്. 1895 ൽ വില്യം റോൺട്ജൻ ഡിസ്ചാർജ്ജ് ട്യൂബ് ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്കിടെ അവിചാരിതമായി കണ്ടെത്തിയ വികിരണങ്ങളാണ് പിൽക്കാലത്ത് എക്സ് കിരണങ്ങൾ എന്നറിയപ്പെടുന്നത്