ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 03, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
രാജവെമ്പാലയുടെ കടിയേറ്റ് കേരളത്തിൽ രേഖപ്പെടുത്തുന്ന ആദ്യ മരണം ആരുടെയാണ്
  • എ.ഹർഷാദ്
  • രാജവെമ്പാല കടിച്ചുള്ള മരണം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത് കർണാടകത്തിലാണ്.
2
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി ഗിന്നസ് ബുക്കിൽ ഇടം നേടിയ പോർട്ടറീക്കോ സ്വദേശി
  • എമീലിയോ ഫ്ലോറസ്
  • യു.എസ് അധീനതയിലുള്ള കരീബിയൻ ദ്വീപാണ് പോർട്ടറീക്കോ
  • ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തി - ജീൻ കാൽമെന്റ് (ഫ്രാൻസ്)
  • ജീവിക്കിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വ്യക്തി - കനെ തനാക (ജപ്പാൻ കാരിയാണ്)
3
കേന്ദ്ര സർക്കാരിന്റെ യുണൈറ്റഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യൂക്കേഷൻ പ്ലസിന്റെ (2019-2020) റിപ്പോർട്ട് പ്രകാരം കേരളത്തിലെ എത്ര ശതമാനം വിദ്യാർത്ഥികളാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത്
  • 69 ശതമാനം
  • ഇന്ത്യയിൽ കമ്പ്യൂട്ടർ സൌകര്യമുള്ള സ്കൂളുകളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം - രണ്ടാമത്
  • ഒന്നാം സ്ഥാനത്തുള്ളത് ഡൽഹിയാണ്
4
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ
  • ഇവാൻ വുക്കമനോവിച്
5
400 മീറ്റർ ഹർഡിൽസിൽ ഒളിംപിക് യോഗ്യത നേടുന്ന ആദ്യ മലയാളി പുരുഷൻ
  • എം.ബി.ജാബിർ
  • പി.ടി.ഉഷയ്ക്കുശേഷം 400 മീറ്റർ ഹർഡിൽസിൽ ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളിയാണ് എം.ബി.ജാബിർ
6
2021 ലെ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ ആദ്യ ട്രാൻസ് ജൻഡർ
  • ലൌറെൽ ഹബ്ബാദ് (ന്യൂസിലാൻഡ് സ്വദേശി)
7
2021 ജൂണിൽ ഡൽഹി സ്പോർട്സ് യൂണിവേഴസിറ്റിയുടെ പ്രഥമ വൈസ് ചാൻസിലർ ആയ വനിത
  • കർണം മല്ലേശ്വരി
8
2021 ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷന്റെ കോച്ചസ് കമ്മിറ്റി അംഗമായ ആദ്യ ഇന്ത്യൻ വനിത
  • ഡോ.ടഡാങ് മിനു (അരുണാചൽ പ്രദേശ് സ്വദേശി)
9
കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും വലിയ കാരുണ്യ പ്രവർത്തകൻ ആയി മാറിയ ഇന്ത്യൻ വ്യവസായി
  • ജംഷഡ്ജി ടാറ്റ (ടാറ്റ ഗ്രൂപ്പ് സ്ഥാപകൻ)

10
കുടുംബശ്രീയുടെ കോഴിയിറച്ചി ബ്രാൻഡ്
  • കേരള ചിക്കൻ
11
ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ റബ്ബർതൈ നട്ടത് ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്
  • അസ്സം
12
പുതിയതായി ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വൈറസ് വകഭേതം
  • ഡെൽറ്റ പ്ലസ് അഥവാ കെ 417 എൻ

13
സംസ്ഥാനത്തെ അംഗൻവാടികളെ ശിശു സൌഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ ആരംഭിക്കുന്ന പദ്ധതി
  • ചായം
14
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തത്
  • അരുൺകുമാർ മിശ്ര
15
2021 ലേ യോഗ ദിനത്തിന്റെ ഭാഗമായി കേന്ദ്ര ആയുഷ് മന്ത്രാലയവും ലോകാരോഗ്യസംഘടനയുമായി ചേർന്ന് പുറത്തിറക്കിയ യോഗ പരിശീലന അപ്ലിക്കേഷൻ
  • WHO mYoga