ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 31, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ 3,5,8 ക്ലാസുകളിൽ പഠനം നിലവാരം വിലയിരുത്താനായി നടപ്പിൽ വരുത്തുന്ന പുതിയ മൂല്യ നിർണയ സംവിധാനം

     
A
  സരൾ
     
B
  സഫൽ
     
C
  വിദ്യാപ്രവേശ്
     
D
  വിജ്ഞാൻ


ഉത്തരം :: സഫൽ

  • സ്ട്രക്ചേഡ് അസസ്മെന്റ് ഫോർ അനലൈസിങ് ലേണിങ് എന്നതിന്റെ ചുരുക്കപ്പോരാണ് സഫൽ.
  • 2020 ൽ നിലവിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഒന്നാം വാർഷികത്തിൽ സഫൽ ഉൾപ്പെടെ 10 പദ്ധതികളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
2
WhatsApp ന് ബദലായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ മേസേജിങ് ആപ്ലിക്കേഷൻ

     
A
  മെസഞ്ചർ
     
B
  സന്ദേശ്
     
C
  കൂ
     
D
  ടെലിഗ്രാം


ഉത്തരം :: സന്ദേശ്

  • ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് വാട്സ് ആപ്പിന് ബദലായ സന്ദേശ് ആപ്പ് കേന്ദ്ര സർക്കാർ ഇറക്കിയത്.
3
Twitter ന് ബദലായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ

     
A
  മെസഞ്ചർ
     
B
  സന്ദേശ്
     
C
  കൂ
     
D
  ടെലിഗ്രാം


ഉത്തരം :: കൂ
4
യാത്രാസൌകര്യം കുറവായ ഉൾപ്രദേശങ്ങളിലേക്ക് സർവ്വീസ് നടത്താൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന പുതിയ പദ്ധതി

     
A
  ആനവണ്ടി
     
B
  നാട്ടുവണ്ടി
     
C
  ഗ്രാമവണ്ടി
     
D
  പ്രദേശികവണ്ടി


ഉത്തരം :: ഗ്രാമവണ്ടി
5
ഒളിംപിക് മെഡൽ സ്വന്തമാക്കുന്ന ഏറ്റവും ജനസംഖ്യകുറഞ്ഞ രാജ്യം എന്ന ഖ്യാതി ലഭിച്ചത്

     
A
  എറിത്രിയ
     
B
  സാൻ മറീനോ
     
C
  ഈശ്വതിനി
     
D
  ഗയാന


ഉത്തരം :: സാൻ മറീനോ

  • യൂറേപ്യൻ രാജ്യമായി സാൻ മറീനയ്ക്ക് ഈ നേട്ടം നേടികൊടുത്തത് 2020 ലെ ടോക്കിയോ ഒളിംപിക്സിൽ വനിതകളുടെ ട്രാപ് ഷൂട്ടിങ്ങിൽ വെങ്കലം നേടിയ അലസാന്ദ്ര പെരിയിലൂടെയാണ്.
6
"മൂതാർ കുന്നിലെ മൂസല്ലകൾ" എന്ന നോവൽ എഴുതിയത്

     
A
  എം.മുകുന്ദൻ
     
B
  യാസർ അറഫാത്ത്
     
C
  നൂറനാട് ഫനീഫ്
     
D
  ഡോ.ജോർജ് ഓണക്കൂർ


ഉത്തരം :: യാസർ അറഫാത്ത്

  • 2021 - ലെ നൂറനാട് ഫനീഫ് സ്മാരക സാഹിത്യപുരസ്കാരം യാസർ അറഫാത്തിന് നേടികൊടുത്ത നോവലാണ് മൂതാർ കുന്നിലെ മൂസല്ലകൾ
7
MILMA (മിൽമ) 2021 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ചെയർമാനായി തിരഞ്ഞെടുത്തത്

     
A
  കെ.എസ്.മണി
     
B
  ആർ.എസ്.മണി
     
C
  എം.എം.മണി
     
D
  കെ.കെ.മണി


ഉത്തരം :: കെ.എസ്.മണി

  • മിൽമയിലെ ചെയർമാനായിരുന്ന പി.എ.ബാലൻ മാസ്റ്റർ 2021 ജൂലൈയിൽ മരണപ്പെട്ട ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
  • മിൽമ നിലവിൽ വന്നതിനു ശേഷം ആദ്യമായാണ് ഇടതുപക്ഷം അധികാരം പിടിക്കുന്നത്.
  • 1983-ൽ ഭരണസമിതി നിലവിൽവന്നതുമുതൽ കോൺഗ്രസാണ് മിൽമ ഭരിക്കുന്നത്.
8
'സിക്ക' വൈറസ് മനുഷ്യരിൽ ആദ്യം സ്ഥിരീകരിച്ച രാജ്യം

     
A
  ഇന്ത്യ
     
B
  ഉഗാണ്ട
     
C
  നൈജീരിയ
     
D
  ചൈന


ഉത്തരം :: നൈജീരിയ

  • ഉഗാണ്ടയിലെ സിക്ക വനത്തിൽ ജീവിക്കുന്ന കുരങ്ങുകളിൽ ആണ് 1947-ൽ സിക്ക വൈറസ് ആദ്യം കണ്ടെത്തുന്നത്.
  • മനുഷ്യരിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് 1954-ൽ നൈജീരിയയിൽ ആണ്
  • സിക്ക വൈറസ് കേരളത്തിൽ ആദ്യം സ്ഥീരീകരിച്ചത് തിരുവനന്തപുരത്താണ്.
  • ഈഡിസ് വിഭാഗത്തിൽ പെടുന്ന കൊതുകുകളാണ് സിക്ക വൈറസ് പ്രധാനമായും പരത്തുന്നത്
9
അന്താരാഷ്ട്ര ജനസംഖ്യാദിനമായി ആചരിക്കുന്ന ദിവസം

     
A
  ജൂലൈ 01
     
B
  ജൂലൈ 11
     
C
  ജൂലൈ 21
     
D
  ജൂലൈ 31


ഉത്തരം :: ജൂലൈ 11
10
2021-ലെ ഷൂട്ടിങ് ലോകകപ്പിൽ (2021 ISSF World Cup) സ്വർണ്ണം കരസ്ഥമാക്കിയ ഇന്ത്യൻ താരം

     
A
  റാഹി സർണോബാത്ത്
     
B
  ഐശ്വരി പ്രതാപ് സിംഗ് തോമർ
     
C
  അഭിഷേക് വർമ്മ
     
D
  ചിങ്കി യാദവ്


ഉത്തരം :: റാഹി സർണോബാത്ത്
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 31/07/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും