ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 05, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരം എന്ന റെക്കോഡ് കരസ്ഥമാക്കിയത്
  • മിതാലി രാജ്
  • ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് മിതാലി രാജ്
  • മുൻ ഇംഗ്ലണ്ട് താരം ചാർലോട്ട് എഡ്വേർഡ്സിന്റെ പേരിലുള്ള 10,273 റൺസ് എന്ന റെക്കാഡ് ആണ് മിതാലി മറികടന്നത്
  • മിതാലിയും ചാർലോട്ടും മാത്രമാണ് രാജ്യാന്തര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലുമായി (Test, ODI, T20) 10000 റൺസ് തികയ്ക്കുന്ന വനിതാ ക്രിക്കറ്റർ
2
ഇന്ത്യ റഫാൽ യുദ്ധവിമാനങ്ങൾ ഏത് രാജ്യത്ത് നിന്നാണ് വാങ്ങിയത്
  • ഫ്രാൻസ്
  • ഫ്രാൻസിൽനിന്ന് ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ ഇപ്പോൾ ഫ്രഞ്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്
  • ഇന്ത്യ 56000 കോടി രൂപയ്ക്കാണ് ഫ്രാൻസിൽ നിന്ന് 37 യുദ്ധവിമാനങ്ങൾ വാങ്ങിയത്
3
കേന്ദ്ര ഐ.ടി മന്ത്രി ആരാണ്
  • രവിശങ്കർ പ്രസാദ്
  • ഇന്ത്യയിൽ പുതിയ ഐ.ടി നിയമങ്ങൾ നടപ്പിൽ വരുത്തിയതിലൂടെ രവിശങ്കർ പ്രസാദ് വാർത്തകളിൽ ഇടം നേടിയിരുന്നു
  • നരേന്ദ്രമോദി മന്ത്രിസഭയിലെ നിയമം, നീതിനിർവഹണം, കമ്മ്യൂണിക്കേഷൻസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയാണ് രവിശങ്കർ പ്രസാദ്
4
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുതിയതായി തിരഞ്ഞെടുത്തത്
  • പുഷ്കർ സിങ് ധാമി
  • ഉത്തരാഖണ്ഡ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് പുഷ്കർ സിങ്
  • 4 മാസം മുഖ്യമന്ത്രിയായിരുന്ന തീരഥ്സിങ് റാവത്ത് രാജിവച്ച ഒഴിവിലേക്കാണ് പുഷ്കർ സിങ് ധാമി മുഖ്യമന്ത്രിയാകുന്നത്
5
2021 ജൂണിൽ അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ആയി വീണ്ടും നിയമിതനായത്
  • കെ.കെ.വേണുഗോപാൽ
6
കേരളത്തിലെ 60 വയസ്സിന് മുകളിലുളളവർക്ക് മരുന്നുകളും മറ്റു അനുബന്ധ സാമഗ്രികളും വാതിൽപ്പടിയിൽ എത്തിക്കുന്നതിന് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ആരംഭിച്ച പദ്ധതി
  • കാരുണ്യ @ ഹോം
7
ICC Mens T20 വേൾഡ് കപ്പ് 2021 ന് വേദിയാകുന്ന രാജ്യങ്ങൾ
  • യു.എ.ഇ, ഒമാൻ

8
കേരളത്തിൽ ഇന്റർനാഷണൽ സെന്റർ ഫോർ പോളാർ സ്റ്റഡീസ് (അന്താരാഷ്ട്ര ധ്രുവ പഠന കേന്ദ്രം) നിലവിൽ വരുന്നത്
  • എം.ജി.സർവകലാശാല

9
കാൽനടയാത്രക്കാരുടെ വഴി മുടക്കുന്ന വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധനാ ദൈത്യം
  • ഓപ്പറേഷൻ ക്ലിയർ പാത്ത് വേ

10
2021-ലെ ഫുക്കുവോക ഗ്രാൻഡ് പ്രൈസ് ലഭിച്ചത്
  • പാലഗുമ്മി സൈനാഥ് (ജേണലിസ്റ്റ്)
  • ഇന്ത്യയിലെ ദരിദ്രരായ കാർഷിക ഗ്രാമങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയും, അത്തരം പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതരീതി യാഥാർത്ഥമാക്കുകയും ചെയ്ത പത്രപ്രവർത്തകനാണ് ചെന്നൈ സ്വദേശിയായ പാലഗുമ്മി സൈനാഥ്
  • ജപ്പാനിലെ ഫുക്കുവോക്ക നഗരവും ഫുകുവോക സിറ്റി ഇന്റർനാഷണൽ ഫൌണ്ടേഷനും ചേർന്ന് സ്ഥാപിച്ചതാണ് ഫുക്കുവോക ഗ്രാൻഡ് പ്രൈസ്.
  • ഏഷ്യൻ സംസ്കാരം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നയിക്കുന്ന വ്യക്തികൾക്കും ഓർഗനേഷനുകൾക്കുമാണ് ഫുക്കുവോക അവാർഡ് നൽകിവരുന്നത്