Topic:: PSC Previous Questions with related facts - It will help the candidates to score more marks in competive exams like kerala psc, upsc, ssc, rrb, ibps, railway, postal dept and other exams.  Following is the most important previous question of Kerala PSC previous year exam. This questions will be repeated in kerala PSC different examination. Most Repeated Kerala PSC Exam Questions, Most Important Questions, Frequently asked kerala PSC Exam Questions etc.

PSC മുൻവർഷ ചോദ്യം #10
അള്ളാപിച്ചമൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്

     
A
  ബാല്യകാലസഖി
     
B
  ഖസാക്കിന്റെ ഇതിഹാസം
     
C
  അറബിപ്പൊന്ന്
     
D
   സുന്ദരികളും സുന്ദരൻമാരും


ബാല്യകാല സഖി - വൈക്കം മുഹമ്മദ് ബഷീർ

  • വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവലാണ് ബാല്യകാല സഖി. മജീദിന്റെയും മുഹ്റയുടെയും ബാല്യകാലനുഭവങ്ങൾ വിവരിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. ഈ പുസ്തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെതന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എം.പി.പോൾ എഴുതിയ അവതാരികയിൽ വ്യക്തമാണ്

ഖസാക്കിന്റ ഇതിഹാസം - ഒ.വി.വിജയൻ

  • ഖസാക്കിന്റെ ഇതിഹാസം രചിച്ചത് ഒ.വി.വിജയൻ (ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ) ആണ്
    നോവലിസ്റ്റ്, കഥാകൃത്ത്, പത്രപ്രവർത്തകൻ, കാർട്ടൂണിസ്റ്റ്, കോളമെഴുത്തുകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് ഒ.വി.വിജയൻ.
    അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ച്ചയൊടെ ദീർഘദർശനം ചെയ്ത് ധർമ്മപുരാണം എന്ന നോവൽ ഒ.വി.വിജയനെ മലയാളത്തിലെ എഴുത്തുകാരിൽ അനന്വയനാക്കി.
  • 1969-ൽ പുറത്തിറങ്ങിയ ആദ്യ നോവലായ ഖസാക്കിന്റെ ഇതിഹാസം മലയാള നോവൽ സാഹിത്യ ചരിത്രത്തെ ഖസാക്ക് പൂർവ്വഘട്ടമെന്നും ഖസാക്കനന്തരഘട്ടമെന്നും നെടുകേ പകുത്തു.
    ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം ഈ കൃതിയെ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നാക്കിമാറ്റി.
  • 1970-ലെ ഓടക്കുഴൽ പുരസ്കാരം 1992-ലെ മുട്ടത്തുവർക്കി സാഹിത്യപുരസ്കാരം എന്നിവ ഈ കൃതിക്ക് ലഭിച്ചു.
  • രവി, അപ്പുക്കിളി, കുപ്പുവച്ചൻ, നൈജാമലി, മൈമുന, കുഞ്ഞാമിന, അള്ളാപ്പിച്ചാമൊല്ലാക്ക തുടങ്ങിയ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങൾ ഒ.വി.വിജയന്റെ അവിസ്മരണീയമായ സൃഷ്ടികളാണ്.

അറബിപ്പൊന്ന് - എം.ടി.വാസുദേവൻ നായരും എൻ.പി.മുഹമ്മദും

  • എം.ടി.യും എൻ.പി.മുഹമ്മദും ചേർന്നെഴുതിയ നോവലാണ് അറബിപ്പൊന്ന്. രണ്ട് പ്രമുഖ എഴുത്തുകാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യ നോവലാണ് അറബിപ്പൊന്ന്.

സുന്ദരികളും സുന്ദരൻമാരും - ഉറൂബ്

  • 1958-ലാണ് പുറത്തിറങ്ങിയത്.
  • 1960-ൽ സുന്ദരികളും സുന്ധരന്മാരും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടി.
  • 1920 കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, ദേശീയസ്വാതന്ത്ര്യസമരം, കമ്മ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടം പശ്ചാത്തലത്തിൽ രാഷ്ട്രീയസാമൂഹിക കുടുംബബന്ധങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ, മലബാറിനെ കേന്ദ്രമാക്കി അനേകം വ്യക്തിജീവിതങ്ങളിലൂടെ അവതരിപ്പിച്ച നോവലാണ് സുന്ദരികളും സുന്ദരൻമാരും.