Topic :: Malayalam Language Most repeated Malayalam questions, Malayalam language MCQs Most Important Questions for Kerala PSC and Other competitive exams. Malayalam language Questions from Chemistry , Most Important Malayalam language MCQs, Kerala PSC Malayalam language related questions asked in various exams, Frequently asked malayalam multiple choice questions from the the topic Malayalam language. Malayalam language most important questions, Topic :: Malayalam Language Most repeated Kerala PSC questions


 1]  മറുകര കാണാത്തത് എന്നർഥമുള്ളത്

[എ] ആമൂലാഗ്രം

[ബി] അസഹ്യം

[സി] ആപാദചൂഡം

[ഡി] അപാരം




2]  ശരിയായ പദമേത്

[എ] യാദൃശ്ചികം

[ബി] യാദൃച്ചികം

[സി] യാദൃച്ഛികം

[ഡി] യാദൃഛികം




3]  ശരത് + ചന്ദ്രൻ = ?

[എ] ശരച്ചന്ദ്രൻ

[ബി] ശരശ്ചന്ദ്രൻ

[സി] ശരച്ശന്ദ്രൻ

[ഡി] ശരഛന്ദ്രൻ




4]  "വനരോദനം" എന്ന ശൈലിയുടെ പൊരുൾ

[എ] നിഷ്പ്രയോജനമായ സങ്കടനിവേദനം

[ബി] പ്രയോജനരഹിതമായ അലങ്കാരം

[സി] ലോകപരിചയക്കുറവ്

[ഡി] പുറത്തുകാണിക്കാത്ത യോഗ്യത




5]  പതിനൊന്നാം മണിക്കൂർ എന്ന ശൈലിയുടെ അർഥം

[എ] എല്ലാം കഴിഞ്ഞിട്ട്

[ബി] തുടക്കത്തിൽ

[സി] അവസാന നിമിഷത്തിന് തൊട്ടു മുമ്പ്

[ഡി] രാത്രി പതിനൊന്നുമണിക്ക്





6]  അഭിജ്ഞാനം എന്ന വാക്കിന്റെ അർഥം

[എ] തിരിച്ചറിയാനുള്ള അടയാളം

[ബി] അറിവ്

[സി] അഗാധ പാണ്ഡിത്യം

[ഡി] അറിയാനുള്ള ആഗ്രഹം




7]  തെറ്റായ വാക്യമേത് ?

[എ] അവൻ നിന്നെ ആശ്രയിച്ചത് വേറെ ഗതിയില്ലാഞ്ഞിട്ടാണ്

[ബി] അവൻ നിന്നെ ആശ്രയിച്ചതു മറ്റൊരു ഗതിയില്ലാഞ്ഞിട്ടാണ്

[സി] അവൻ നിന്നെ ആശ്രയിച്ചത് ഗത്യന്തരമില്ലാത്തതിനാലാണ്

[ഡി] അവൻ നിന്നെ ആശ്രയിച്ചത് വേറെ ഗത്യന്തരമില്ലാത്തതിനാലാണ്




8]   'Just in time' എന്ന പ്രയോഗത്തിന്റെ അർഥമെന്ത് ?

[എ] സമയം നോക്കാതെ

[ബി] യോജിച്ച സന്ദർഭത്തിൽ

[സി] സമയം പാലിക്കാതെ

[ഡി] കൃത്യസമയത്ത്




9]  'There is little time to waste' എന്നതിന്റെ പരിഭാഷ

[എ] വെറുതേ കളയാൻ അൽപ സമയമേയുള്ളു

[ബി] വെറുതേ കളയാൻ ഒട്ടും സമയമില്ല

[സി] സമയെ വെറുതേ കളയാനുള്ളതല്ല

[ഡി] വെറുതെ സമയം പാഴാക്കി കളയരുത്




10]  'The kingdom of God is within you'  എന്നതിന്റെ പരിഭാഷ:

[എ] സ്വർഗരാജ്യത്തുള്ള ദൈവത്തെ നിങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുവരണം

[ബി] ദൈവത്തിന്റെ രാജ്യം നിങ്ങൾക്കുള്ളതാണ്

[സി] സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിലല്ല ഉള്ളത്

[ഡി] സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു






11]  'Forgetfulness is some times a blessing'  എന്നതിന്റെ പരിഭാഷ

[എ] മറവി എല്ലായ്പോഴും അനുഗ്രഹം തന്നെ

[ബി] മറക്കുന്നത് അത്ര നല്ല അനുഗ്രഹമല്ല

[സി] മറവി ചിലപ്പോൾ ഒരനുഗ്രഹമാണ്

[ഡി] മറവി എത്ര നല്ല ഒരനുഗ്രഹമാണ്




12]  'He put out the lamp' എന്നതിന്റെ പരിഭാഷ

[എ] അവൻ വിളക്ക് തെളിയിച്ചു

[ബി] അവൻ വിളക്ക് വെളിയിൽ വച്ചു

[സി] അവൻ വിളക്ക് പുറത്തെറിഞ്ഞു

[ഡി] അവൻ വിളക്കണച്ചു




13]  ധാത്രി എന്ന പദത്തിനർഥം

[എ] അമ്മ

[ബി] സഹോദരി

[സി] വളർത്തമ്മ

[ഡി] മുത്തശ്ശി




14]  സൂകരം എന്ന വാക്കിനർഥം

[എ] പശു 

[ബി] കുതിര

[സി] സിംഹം

[ഡി] പന്നി




15]  ചെമപ്പുനാട എന്ന ശൈലിയുടെ അർഥം

[എ] അനാവശ്യമായ കാലവിളംബം

[ബി] പ്രയോജനശൂന്യമായ വസ്തു

[സി] ഉയർന്ന പദവി

[ഡി] കലാപമുണ്ടാക്കുക






16] ഭൈമീകാമുകൻമാർ എന്ന ശൈലിയുടെ അർഥം

[എ] പെരുങ്കള്ളൻമാർ

[ബി] ദുഷ്ടൻമാർ

[സി] സ്ഥാനമോഹികൾ

[ഡി] പ്രമാണിമാർ




17]  ശരിയായ പദമേത്

[എ] വിമ്മിഷ്ടം

[ബി] വിമ്മിഷ്ഠം

[സി] വിമ്മിഷ്ടം

[ഡി] വിമ്മിട്ടം




18]  ശരിയായ വാക്കേത് ?

[എ] ഗരുഢൻ

[ബി] ഗരുഡൻ

[സി] ഗരുഠൻ

[ഡി] ഗരുടൻ



19]  'പരിവ്രാജകൻ' എന്ന വാക്കിനർഥം

[എ] രാജാവ്

[ബി] പരിചാരകൻ

[സി] സന്ന്യാസി

[ഡി] മോഷ്ടാവ്




20]  തെറ്റായ പദമേത്

[എ] മഹത്ത്വം

[ബി] സമ്രാട്ട്

[സി] അനുഗ്രഹീതൻ

[ഡി] സ്രഷ്ടാവ്





21]  'സുഗ്രീവശാസന' എന്ന ശൈലിയുടെ അർഥം

[എ] ദുർബലമായ തടസ്സവാദം

[ബി] അലംഘനീയമായ കൽപന

[സി] കപടസദാചാരി

[ഡി] കൌശലപ്രയോഗം




22]  അമ്പലംവിഴുങ്ങി എന്ന ശൈലിയുടെ അർഥം

[എ] പരമഭക്തൻ

[ബി] പെരുംകള്ളൻ

[സി] ദുഷ്ടസന്തതി

[ഡി] അവസരവാദി




23]  ഉപ്പും ചോറും തിന്നുക എന്ന ശൈലിയുടെ അർഥം:

[എ] വയറുനിറയെ തിന്നുക

[ബി] വില കുറഞ്ഞ ഭക്ഷണം കഴിക്കുക

[സി] ആശ്രിതനായി കഴിയുക

[ഡി] മോഷ്ടിക്കുക




24]  എണ്ണിച്ചുട്ട അപ്പം എന്ന ശൈലിയുടെ അർഥം

[എ] രുചികരമായ ആഹാരം

[ബി] വിലകൂടിയ ഭക്ഷണം

[സി] പരിമിതവസ്തു

[ഡി] നിഷ്ഫലവസ്തു




25]  കുറുപ്പിന്റെ ഉറപ്പ് എന്ന ശൈലിയുടെ അർഥം

[എ] നർമഭാഷണം

[ബി] നിഷ്ഫലമായ ഉറപ്പ്

[സി] ലംഘിക്കാത്ത വാഗ്ദാനം

[ഡി] സർവാധികാരം