Malayalam Current Affairs Questions prepared for those appearing for Kerala PSC Exam and Competitive Examinations like UPSC, SSC, IBPS, RRB, Postal etc
ആനുകാലിക ചോദ്യങ്ങൾ മലയാളത്തിൽ. കേരള പി.എസ്.സി പരീക്ഷയ്ക്കും യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ തുടങ്ങിയ പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി തയ്യാറാക്കിയത്.

 1. ഏത് സോഷ്യൽ മീഡിയ മാധ്യമയാണ് അടുത്തിടെ യു.എസ്. പകർപ്പവകാശ നിയമലംഘനം ആരോപിച്ച് കേന്ദ്ര ഐ.ടി.മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൌണ്ട് ഒരു മണിക്കൂർ വിലക്കിയത്

  • ട്വിറ്റർ


2. ജമ്മു കാശ്മീരും, ലഡാക്കും ഇന്ത്യയ്ക്ക് പുറത്തു പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച വിവാദ ഭൂപടം പ്രസിദ്ധീകരിച്ച പ്രശസ്ത സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ്

  • ട്വിറ്റർ


3. ഇന്ത്യ 2021 ജൂണിൽ വിജയകരമായി പരീക്ഷിച്ച അഗ്നി-1 മിസൈലിന്റെ പരിഷ്കരിച്ച  പുതു തലമുറ പതിപ്പ്

  • അഗ്നി പ്രൈം മിസൈൽ


4. 2021 ജൂണിൽ ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച ന്യൂക്ലിയർ കേപ്പബിൾ സബ് സോണിക് ക്രൂയിസ് മിസൈൽ

  • നിർഭയ്



5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യൂക്കേഷന്റെ ബെസ്റ്റ് ടീച്ചർ എജ്യുക്കേറ്റർ വിഭാഗത്തിലുള്ള ചാണക്യ അവാർഡ് ലഭിച്ചത്

  • ഡോ.ദിവ്യ (കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യൂക്കേഷൻ അസി. പ്രഫസർ ആണ്)


6. ഇന്ത്യയിലെ ആദ്യ പേവിഷ വിമുക്ത (റാബീസ് ഫ്രീ) സംസ്ഥാനമായി പ്രഖ്യാപിച്ചത്

  • ഗോവ


7. കേരള നിയമസഭാ എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർപേഴ്സൺ ആയി നിയമിതയായത്

  • കെ.കെ.ശൈലജ



8. 2021 അന്തർദേശീയ ഒളിംപിക് ദിനത്തിന്റെ പ്രമേയം

  • സ്റ്റേ ഹെൽത്തി, സ്റ്റേ സ്ട്രോങ്ങ്, സ്റ്റേ ആക്ടീവ്
  • അന്തർദേശീയ ഒളിംപിക്സ് ദിനമായി ആചരിക്കുന്ന ദിവസം - ജൂൺ 23


9. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്പ ലഭ്യമാക്കുന്നതിന് സംസ്ഥാന സഹകരണ വകുപ്പ് ആരംഭിച്ച പദ്ധതി

  • വിദ്യ തരംഗിണി


10. 2021 ജൂണിൽ നിലവിൽ വന്ന മലബാർ പോലീസ് മ്യൂസിയത്തിന്റെ ആസ്ഥാനം

  • കോഴിക്കോട്