Malayalam Current Affairs Questions prepared for those appearing for Kerala PSC Exam and Competitive Examinations like UPSC, SSC, IBPS, RRB, Postal etc

ആനുകാലിക ചോദ്യങ്ങൾ മലയാളത്തിൽ. കേരള പി.എസ്.സി പരീക്ഷയ്ക്കും യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ തുടങ്ങിയ പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി തയ്യാറാക്കിയത്.

 1. കേരളത്തിലെ രണ്ടാമത്തെ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് നിലവിൽ വരുന്നത് ?

  • ഉത്തരം : ബ്രഹ്മപുരം (എറണാകുളം)
  • സംസ്ഥാനത്ത് നിലവിൽ ബയോമെഡിക്കൽ മാലിന്യ സംസ്കരണം നടത്തുന്നത് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന IMAGE എന്ന സ്ഥാപനമാണ്


2. 2021 ലെ ലോറൻസ് പുരസ്കാരം പുരുഷ വിഭാഗത്തിൽ ലഭിച്ചത്  

  • ഉത്തരം : റാഫേൽ നദാൽ (ടെന്നീസ് താരം, സ്പെയിൻ)
  • 2021 ലെ ലോറൻസ് പുരസ്കാരം വനിതാ വിഭാഗത്തിൽ ലഭിച്ചത് - നവോമി ഒസാക്ക (ടെന്നീസ് താരം, ജപ്പാൻ)
  • 2021 ലെ ലോറൻസ് പുരസ്കാരം ലഭിച്ച മികച്ച ടീം - ബയോൺ മ്യൂണിക് (ജർമ്മൻ ഫുഡ്ബോൾ ക്ലബ്)
  • കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരമാണ് ലോറസ് പുരസ്കാരം
  • അമേരിക്കയിൽ നടക്കുന്ന വംശീയതയ്ക്കെതിരെ ഫെയ്സ് മാസ്ക് ഉപയോഗിച്ച് പ്രതിഷേധം നടത്തിയ താരമാണ് നവോമി ഒസാക്ക



3. മെഡിക്കൽ ഓക്സിജൻ നീക്കം വേഗത്തിലാക്കാൻ ഇന്ത്യൻ നാവിക സേന ആരംഭിച്ച പദ്ധതി

  • ഉത്തരം :  സമുദ്ര സേതു II


4. RBI ഡെപ്യൂട്ടി ഗവർണറായി പുതിയതായി നിയമിതനായത് ?

  • ഉത്തരം :  ടി രവിശങ്കർ


5. പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേറ്റത് ?

  • ഉത്തരം :  രംഗസ്വാമി

പുതിയതായി അധികാരമേറ്റ മുഖ്യമന്ത്രിമാർ

  • കേരളം - പിണറായി വിജയൻ
  • തമിഴ്നാട് - എം.കെ.സ്റ്റാലിൻ
  • പശ്ചിമ ബംഗാൾ - മമതാ ബാനർജി
  • അസം - ഹേമന്ത ബിശ്വ ശർമ


6. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച ചൈനയുടെ കോവിഡ് വാക്സിൻ ?

  • ഉത്തരം : സിനോ ഫാം


7. സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ അരംഭിക്കുന്ന പദ്ധതി -

  • ഉത്തരം : Knowledge Economy Mission



8. 2021-  ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ജിംനാസ്റ്റിക് താരം 

  • ഉത്തരം : പ്രണതി നായക്


9. ഇന്ത്യയിലെ ആദ്യ Drive in Vaccination Centre നിലവിൽ വന്ന നഗരം 

  • ഉത്തരം : മുംബൈ

10. കൊറോണ രോഗികൾക്കായി ആയുർവേദിക് ടെലിമെഡിസിൻ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം 

  • ഉത്തരം : ഹരിയാന


11. ഇന്ത്യയിൽ ആദ്യമായി മൃഗങ്ങളിൽ കോവിഡ് 19 സ്ഥിതീകരിച്ച പാർക്ക് 

  • ഉത്തരം:  നെഹ്രു സുവോളജിക്കൽ പാർക്ക് (ഹൈദരാബാദ്)


12. ഡി.ആർ.ഡി.ഒ വികസിപ്പിച്ച കോവിഡ് 19 ആന്റിബോഡി ഡിറ്റക്ഷൻ കിറ്റാണ് 

  • ഉത്തരം - DIPCOVAN


13. 2021-ൽ നടന്ന ഇന്ത്യ-സ്വിറ്റ്സർലന്റ് ധനകാര്യ ഉച്ചകോടിയുടെ വേദി

  • ഉത്തരം - ന്യൂഡൽഹി



14. അറബ് ലോകത്തെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ഷെയ്ഖ് സയ്യിദ് ബുക്ക് അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി 

  • ഉത്തരം - ഡോ. താഹിറ കുത്ബുദീൻ


15. ബംഗാൾ ഉൾക്കടലിൽ അടുത്തിടെ രൂപം കൊണ്ട യാസ് എന്ന ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം

  • ഉത്തരം - ഒമാൻ


16. കെനിയയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി നിയമിതയായത് 

  • ഉത്തരം - മാർത്താ കുമെ


17. അടുത്തിടെ ഗവേഷകർ നിർമ്മിച്ച യുറേനിയത്തിന്റെ പുതിയ ഐസോടോപ്പ്

  • ഉത്തരം - യുറേനിയം 214


18. 2021-ലെ മിസ് യൂണിവേഴ്സ്  കിരീടം നേടിയത്

  • ഉത്തരം - ആൻഡ്രിയ മെസ 
  • 2021 ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയ ആൻഡ്രിയ മെസ ഏത് രാജ്യക്കാരിയാണ് - മെക്സിക്കോ



19. കേരളത്തിലെ ആദ്യ വനിതാ പൈലറ്റ്

  • ഉത്തരം - ജെനി ജറോം


20. അടുത്തിടെ മരണമടഞ്ഞ ലോകത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യ പുരിഷൻ

  • ഉത്തരം - വില്യം ഷേക്സ്പിയർ


21. കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയായി നിയമിതനായത് 

  • ഉത്തരം - ഡോ.കെ.എം.എബ്രഹാം



22. ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മൊബൈൽ അപ്പ്

  • ഉത്തരം - ഇ-കോർട്ട്സ് സർവീസസ്


23. മാലിയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്

  • ഉത്തരം - Moctar Quane


24. അടുത്തിടെ മരണമടഞ്ഞ ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും പരിസ്ഥിതി പ്രവർത്തകനുമായ വ്യക്തി

  • ഉത്തരം : സുന്ദർലാൽ ബഹുഗുണ


25. മെഹാലി ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിന്റെ പുതിയ പേര്

  • ഉത്തരം : ബൽബീർ സിംഗ് സീനിയർ സ്റ്റേഡിയം